നേ​ന്ത്ര​ക്കാ​യ വി​ല മേ​ലോ​ട്ട്; ഞാ​ലി​പ്പൂ​വ​നു​ൾ​പ്പെ​ടെ താഴോട്ട്
Friday, February 26, 2021 10:25 PM IST
തൊ​ടു​പു​ഴ: ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം വി​പ​ണി​യി​ൽ നേ​ന്ത്ര​ക്കാ​യ വി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി. എ​ന്നാ​ൽ ഞാ​ലി​പ്പൂ​വ​ൻ ഉ​ൾ​പ്പെ​ടെ മ​റ്റു ചെ​റി​യ ഇ​ന​ങ്ങ​ൾ​ക്ക് വി​ല കു​റ​യു​ക​യാ​ണ്.

മാ​സ​ങ്ങ​ളാ​യി നേ​ന്ത്ര​ക്കാ​യ​യ്ക്ക് വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഒ​രാ​ഴ്ച​യാ​യി കി​ലോ​യ്ക്ക് 20-22 തോ​തി​ലേ​ക്ക് വി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നാ​ലു കി​ലോ നേ​ന്ത്ര​പ്പ​ഴ​ത്തി​ന് 100 രൂ​പ​തോ​തി​ൽ വി​പ​ണി​യി​ൽ സു​ല​ഭ​മാ​യി​രു​ന്നു​വെ​ങ്കി​ൽ നി​ല​വി​ൽ മൂ​ന്നു​കി​ലോ പ​ഴ​ത്തി​ന് 100 എ​ന്ന തോ​തി​ലേ​ക്ക് വി​ല വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

വേ​ന​ലാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ വി​ള​വെ​ടു​പ്പ് ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​യ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മാ​ണ് ഏ​ത്ത​ക്കു​ല​ക​ൾ കൂ​ടൂ​ത​ലാ​യി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ചെ​റി​യ ഇ​നം വാ​ഴ​ക്കു​ല​ക​ൾ​ക്ക് വി​ല കൂ​പ്പു​കു​ത്തി.

സ​ദ്യ​ക​ൾ​ക്കും മ​റ്റും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ഞാ​ലി​പ്പൂ​വ​ന് വ​ൻ ഡി​മാ​ൻ​ഡാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ നാ​ട്ടി​ലെ വാ​ഴ​ക്കു​ല​ക​ൾ വാ​ങ്ങാ​ൻ നി​ല​വി​ൽ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

അ​ന്ത​രീ​ക്ഷ​ചൂ​ട് കൂ​ടി​വ​രു​ന്ന​തി​നാ​ൽ പ​ഴു​ക്കു​ന്പോ​ൾ നി​റ​മാ​റ്റം സം​ഭ​വി​ക്കു​ന്ന​തി​നാ​ലാ​ണ് വ്യാ​പാ​രി​ക​ൾ വാ​ങ്ങാ​ൻ മ​ടി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള​വ​യ്ക്ക് ഈ ​പ്ര​ശ്നം ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ​പേ​രും ഇ​ത്ത​രം വാ​ഴ​ക്കു​ല​ക​ൾ വാ​ങ്ങാ​നാ​ണ് താ​ൽ​പ​ര്യം കാ​ണി​ക്കു​ന്ന​ത്. ഞാ​ലി​പ്പൂ​വ​ൻ വാ​ഴ​ക്കു​ല​ക​ൾ​ക്ക് നി​ല​വി​ൽ കി​ലോ​യ്ക്ക് 15-18 തോ​തി​ലും പ​ഴ​ത്തി​ന് കി​ലോ​യ്ക്ക് 35-40 തോ​തി​ലു​മാ​ണ് വി​ല. സ​ദ്യ​ക​ൾ​ക്ക് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഞാ​ലി​പ്പൂ​വ​ൻ പ​ഴ​മാ​ണ്.

കോ​വി​ഡ് മൂ​ലം ആ​ഘോ​ഷ​ങ്ങ​ൾ കു​റ​ഞ്ഞ​തും ഞാ​ലി​പ്പൂ​വ​ന് വി​ല കു​റ​യു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. റോ​ബ​സ്റ്റ 8-10, പാ​ള​യം​കോ​ട​ൻ 08-10, പൂ​വ​ൻ 15-18 തോ​തി​ലാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നും വാ​ഴ​ക്കു​ല​ക​ൾ വ്യാ​പാ​രി​ക​ൾ വാ​ങ്ങു​ന്ന​ത്.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ കൃ​ഷി കൂ​ടി​യ​ത് വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തു വി​പ​ണി​യി​ൽ ഡി​മാ​ൻ​ഡ് കു​റ​യു​ന്ന​തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വാ​ഴ​പ്പ​ഴ​ങ്ങ​ളു​ടെ വി​ല്പ​ന​യി​ലു​ണ്ടാ​യ ഇ​ടി​വ് ക​ർ​ഷ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യി മാ​റു​ക​യാ​ണ്.