ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ല​ങ്കോ​ല​മെ​ന്ന്് ആ​ക്ഷേ​പം
Friday, February 26, 2021 10:26 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റു​ന്ന​താ​യി ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​ദി​വ​സം ഐ​സി​ഡി​എ​സ് ക​ട്ട​പ്പ​ന പ്രോ​ജ​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രെ കൗ​ണ്‍​സി​ല​ർ​മാ​ർ​ത​ന്നെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ്.
പ​രി​പാ​ടി​യെ​ക്കു​റി​ച്ച് ഐ​സി​ഡി​എ​സ്, ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് വി​വ​രം ന​ൽ​കി​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി കൗ​ണ്‍​സി​ർ​മാ​ർ എ​ത്താ​തി​രു​ന്ന​തി​നെ​തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. പി​ന്നീ​ട് ഇ​ന്ന​ലെ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. അ​ങ്ക​ണ​വാ​ടി​ക​ളു​ടെ വി​ക​സ​നം, വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് പ​ദ്ധ​തി​ക​ൾ, പോ​ഷ​കാ​ഹാ​രം, പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി ല​ഭ്യ​മാ​കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളെ​കു​റി​ച്ച് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ക​ഴി​ഞ്ഞ 17-ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് കൗ​ണ്‍​സി​ല​ർ​മാ​രെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ല്ല. ഐ​സി​ഡി​എ​സ് അ​ധി​കൃ​ത​ർ ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി.
അ​ന്നേ​ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ പ​രി​പാ​ടി​യെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭൂ​രി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​രും പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ പ​രി​പാ​ടി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
യ​ഥാ​സ​മ​യം നോ​ട്ടീ​സ് ന​ൽ​കി ഇ​ന്ന​ലെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജാ​ൻ​സി ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് കാ​ഞ്ചി​യാ​ർ സൂ​പ്പ​ർ​വൈ​സ​ർ പി.​കെ. ര​മ ക്ലാ​സെ​ടു​ത്തു.