ത​ണ​ലേ​കു​ന്ന മാ​വി​നെ സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​രോ​ധമ​തി​ൽ തീ​ർ​ത്ത് നാ​ട്ടു​കാ​ർ
Friday, February 26, 2021 10:29 PM IST
കാ​ഞ്ഞാ​ർ: ടൗ​ണി​ലെ മാ​വ് സം​ര​ക്ഷി​ക്കാ​നാ​യി നാ​ട്ടു​കാ​രു​ടെ പ്ര​തി​രോ​ധ മ​തി​ൽ. ഒ​രു നൂ​റ്റാ​ണ്ടാ​യി കാ​ഞ്ഞാ​റി​ൽ നി​ലനി​ൽ​ക്കു​ന്ന മാ​വ് വെട്ടിക്കളയരുതെ ന്നാ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​വി​നു ചു​റ്റും മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്തു.

പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന വൈ​ദ്യു​തി ലൈ​ൻ ഇ​തു വ​ഴി വ​ലി​ക്കു​ന്ന​തി​നാ​യി മാ​വി​ന്‍റെ ചു​വ​ട്ടി​ൽ കോ​ടാ​ലി വ​യ്ക്കാ​ൻ കെ‌എസ്ഇ​ബി നീ​ക്കം ന​ട​ത്തു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ടൗ​ണി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള മാ​വി​ന​ടു​ത്ത് പു​തി​യ വൈ​ദ്യു​തി തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​താ​ണ് നാ​ട്ടു​കാ​രെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മാ​വ് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ ജ​ന​പ്ര​തി​നി​ധി​ക​ളെ സ​മീ​പി​ച്ചു. നാ​ലു ത​ല​മു​റ​ക​ളു​ടെ ക​ഥ​യാ​ണ് ഈ ​മാ​വി​നു പ​റ​യാ​നു​ള്ള​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

വൈ​കി​ട്ട് കാ​ഞ്ഞാ​ർ നി​വാ​സി​ക​ൾ സൊ​റ​പ​റ​യാ​നെ​ത്തു​ന്ന മാ​വി​ൻ ചു​വ​ടി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് സൗ​ഹൃ​ദ​ങ്ങ​ളു​ടെ ക​ഥ പ​റ​യാ​നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഇ​ടു​ക്കി മു​ൻ എം​എ​ൽ​എ സു​ലൈ​മാ​ൻ റാ​വു​ത്ത​റു​ടെ കു​ടും​ബ സ്വ​ത്താ​യി​രു​ന്ന ഈ ​സ്ഥ​ലം പി​ന്നീ​ട് കു​ന്നും​പു​റ​ത്ത് അ​ബ്ദു​ൽ ക​രീം വാ​ങ്ങി ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ മാ​വ് സം​ര​ക്ഷി​ച്ചു.

ഇ​ട​യ്ക്കു മാ​വ് വെ​ട്ടാ​ൻ ചി​ല ശ്ര​മ​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെത്തുട​ർ​ന്ന് ഇ​തി​ൽ നി​ന്നു പി​ന്മാറി. കാ​ഞ്ഞാ​റി​ന്‍റെ പ്ര​ഭാ​തം തു​ട​ങ്ങു​ന്ന​ത് ഈ ​മാ​വി​ൻ ചു​വ​ട്ടി​ലാ​ണ്. പു​ല​ർ​ച്ചെ ജോ​ലി​ക്കാ​രും യാ​ത്ര​ക്കാ​രും മ​റ്റും രാ​വി​ലെ ഒ​ന്നി​ക്കു​ന്ന​ത് ഈ ​മാ​വി​ൻ ചു​വ​ട്ടി​ലാ​ണ്.
ടൗ​ണി​ലെ അ​വ​സാ​ന ആ​ളു​ക​ൾ രാ​ത്രി​യി​ൽ പി​രി​യു​ന്ന​തും ഈ ​മാ​ൻ​ചു​വ​ട്ടി​ൽ നി​ന്നാ​ണ്. സൗ​ഹൃ​ദ​ക്കൂ​ട്ട​ങ്ങ​ളു​ടെ സം​ഗ​മ​ത്തി​നു സാ​ക്ഷി​യാ​കു​ന്ന മാ​വ് വെ​ട്ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.