ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Sunday, February 28, 2021 10:20 PM IST
അ​ടി​മാ​ലി: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്രം ദേ​വി​യാ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തി. സൈ​ക്കോ​ള​ജി​സ്റ്റും ട്രെ​യി​ന​റു​മാ​യ എ​സ്. നി​ഖി​ൽ സെ​മി​നാ​ർ ന​യി​ച്ചു. അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​എ. അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. ജ​യ്മോ​ൻ, അ​ധ്യാ​പ​ക​നാ​യാ​യ ഒ.​കെ. ഹ​മീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
കു​മ​ളി: ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​മ​ളി സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​സി ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. ബി​ന്ദു, എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ വി.​വി. ര​ശ്മി, വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ട്രീ​സ തോ​മ​സ്, ജി​എ​ച്ച്എ​സ് പ്രി​ൻ​സി​പ്പ​ൽ മ​ല്ലി​ക, നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രി​യ​ർ കൗ​ണ്‍​സി​ല​ർ ഷി​ബു ക​ല്ല​റ​യ്ക്ക​ൽ ക്ലാ​സെ​ടു​ത്തു.