മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ ദ​യ​റ​യി​ൽ ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ
Sunday, February 28, 2021 10:20 PM IST
ന​ല്ല​ത​ണ്ണി: മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ ദ​യ​റസ്ഥാ​പ​ക​നും തി​രു​സ​ഭാ ച​രി​ത്ര പ​ണ്ഡി​ത​നു​മാ​യ റ​വ. ഡോ. ​സേ​വ്യ​ർ കൂ​ട​പ്പു​ഴ​യു​ടെ 88-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ ദ​യ​റ​യി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പി​ലാ​യി.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ന​സ്രാ​ണി റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ "ഗ്രീ​ൻ ആ​ൻ​ഡ് കെ​യ​ർ' പ്രൊ​ജ​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. ആ​ദി​മ ക്രൈ​സ്ത​വ ചൈ​ത​ന്യം പ​രി​ശീ​ലി​ക്കു​വാ​നും അ​ത് ആ​ഴ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​വാ​നു​മെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​കൃ​തി​സൗ​ഹൃ​ദ ജീ​വി​ത​ശൈ​ലി ഉ​ൾ​ക്കൊ​ണ്ട് ല​ളി​ത​മാ​യ ജീ​വി​തം ന​യി​ക്കു​വാ​ൻ പ്ര​ചോ​ദ​ന​മാ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
ഗ്രീ​ൻ ആ​ൻ​ഡ് കെ​യ​ർ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കാ​ക്ക​ല്ലി​ൽ, പ്രൊ​ജ​ക്ട് മാ​നേ​ജ​ർ ഡോ. ​സ​ണ്ണി ജോ​ർ​ജ്, പ്രൊ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി​ൻ കാ​ള​ന്ത​റ, ന​സ്രാ​ണി റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്രൊ​ജ​ക്ട് അം​ഗം ടോ​ജ​ൻ താ​ഴ​ത്തേ​ട​ത്ത്, അ​ല​ൻ കൊ​ല്ലം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.