റോ​ഡ് ടെ​ൻ​ഡ​ർ എ​ടു​പ്പി​ക്കാ​ൻ നെ​ട്ടോ​ട്ടം; ഒ​ഴി​ഞ്ഞു​മാ​റി ക​രാ​റു​കാ​ർ
Sunday, February 28, 2021 10:23 PM IST
തൊ​ടു​പു​ഴ: ടെ​ണ്ട​ർ വി​ളി​ച്ചി​ട്ടും ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​കാ​ർ ത​യാ​റാ​കാ​ത്ത​തി​നാ​ൽ ജി​ല്ല​യി​ലെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ​ണി​ക​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഗ്രാ​മീ​ണ​റോ​ഡു​ക​ളു​ടെ കാ​ര്യ​വു​മാ​ണ് ത്രി​ശ​ങ്കു​വി​ലാ​യി​രി​ക്കു​ന്ന​ത്.
കോ​വി​ഡി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ​വ​ർ​ഷം അ​റ്റ​കു​റ്റ​പ​ണി​ന​ട​ത്തേ​ണ്ട ഒ​ട്ടേ​റെ റോ​ഡു​ക​ൾ സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തേ​ണ്ട ഭൂ​രി​ഭാ​ഗം റോ​ഡു​ക​ൾ​ക്കും ഇ​ത്ത​വ​ണ​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ വി​ളി​ച്ചി​രി​ക്കു​ന്ന​ത്.​
സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന മാ​ർ​ച്ച് 31നു​മു​ന്പ് ടെ​ൻ​ഡ​ർ പൂ​ർ​ത്തീ​ക​രി​ച്ച് ക​രാ​ർ ഒ​പ്പി​ട്ടാ​ൽ മാ​ത്ര​മേ നി​ർ​മാ​ണം ന​ട​ത്താ​നാ​കൂ.​അ​ല്ലാ​ത്ത പ​ക്ഷം അ​നു​വ​ദി​ച്ച ഫ​ണ്ട് ലാ​പ്സാ​കും.​
ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ടെ​ൻ​ഡ​ർ എ​ടു​പ്പി​ക്കാ​ൻ ക​രാ​റു​കാ​രു​ടെ പി​ന്നാ​ലെ ന​ട​ക്കു​ന്ന​ത്.​ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ കൈ​യി​ൽ നി​ന്നു​മു​ട​ക്കി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം ബി​ല്ല് മാ​റി​യെ​ടു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ഴു​പ്പ​ല​ക്ക​ലു​മെ​ല്ലാ​മാ​ണ് ക​രാ​റു​കാ​ർ ജോ​ലി ഏ​റ്റെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.​ ചു​രു​ക്കം ഉ​ദ്യോ​ഗ​സ്ഥ​രെ​ങ്കി​ലും കൈ​മ​ട​ക്ക് ല​ഭി​ക്കാ​തെ ബി​ല്ലു​ക​ൾ മാ​റി​കൊ​ടു​ക്കു​ന്ന​തി​നു മ​ന​പൂ​ർ​വം കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തു​മെ​ല്ലാം ക​രാ​റു​കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്.​
നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും കൂ​ലി​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വാ​ട​ക വ​ർ​ധ​ന​വു​മെ​ല്ലാം ക​രാ​റു​കാ​രെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.​ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്ന​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ണ്ട്.