പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Sunday, February 28, 2021 10:23 PM IST
ഇ​ട​വെ​ട്ടി: തൊ​ണ്ടി​ക്കു​ഴ​യ്ക്ക് സ​മീ​പം പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു.

ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി വെ​ള്ളം റോ​ഡി​ലൂ​ടെ​യ​ട​ക്കം ഒ​ഴു​കി​യി​ട്ടും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ ക​നാ​ൽ പാ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് പൈ​പ്പ് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്ന് വെ​ള്ളം ഒ​ഴു​കി സ​മീ​പ​ത്തെ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലേ​ക്കും പി​ന്നീ​ട് ക​നാ​ലി​ലേ​ക്കും ചേ​രു​ക​യാ​ണ്.

വെ​ള്ളം ഒ​ഴു​കി തു​ട​ങ്ങി​യ​തോ​ടെ റോ​ഡി​ന്‍റെ ടാ​റിം​ഗും പൊ​ളി​ഞ്ഞ് തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രേ​യും വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.