മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളും
Sunday, February 28, 2021 10:23 PM IST
തൊ​ടു​പു​ഴ: ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നി​റ​ങ്ങി​യ ഒ​രു ദി​നം പ​രി​പാ​ടി ജി​ല്ല​യി​ൽ മു​പ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്നു.
ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ചു​ണ്ടി​ക്കാ​ട്ടു​ന്ന കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഹ​രി​ത കേ​ര​ള മി​ഷ​നും ശു​ചി​ത്വ മി​ഷ​നും തീ​രു​മാ​നി​ച്ച​ത്.
എ​ന്നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വി​ഭാ​വ​നം ചെ​യ്ത രീ​തി​യി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് പെ​രു​മാ​റ്റ​ച്ച​ട്ടം ത​ട​സ​മാ​യി. അ​തി​നാ​ൽ വാ​ർ​ഡ്ത​ല സാ​നി​റ്റേ​ഷ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത ക​ർ​മ​സേ​ന​യോ​ടൊ​പ്പം രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ .
മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും മ​ഴ​ക്കാ​ല പൂ​ർ​വ മു​ൻ​ക​രു​ത​ലു​ക​ളു​മെ​ല്ലാം ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. വ​രും നാ​ളു​ക​ളി​ലും ഈ ​ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
കു​മാ​ര​മം​ഗ​ലം, പു​റ​പ്പു​ഴ, മ​റ​യൂ​ർ. ആ​ല​ക്കോ​ട്, മു​ട്ടം ച​ക്കു​പ​ള്ളം, നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം,കാ​ഞ്ചി​യാ​ർ, രാ​ജ​കു​മാ​രി, സേ​നാ​പ​തി, ഉ​ട​ന്പ​ന്നൂ​ർ, ഉ​ടു​ന്പ​ഞ്ചോ​ല, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ, ഉ​പ്പു​ത​റ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​രി​ത​ക​ർ​മ സേ​ന​യോ​ടൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്.