ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ ഇ​ൻ​സിനറേറ്ററുകൾ നോ​ക്കു​കു​ത്തി​ക​ളാ​യി
Monday, March 1, 2021 10:21 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച നാ​ലോ​ളം ഇ​ൻ​സിന റേറ്റ​റു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി.
ക​ഞ്ഞി​ക്കു​ഴി പ​ഴ​യ ബ​സ് സ്റ്റാ​ഡി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​ൻ​സിനറേറ്റ​റു​ക​ളിൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ചു​റ്റി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ മൂ​ക്കു പൊ​ത്തി​വേ​ണം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ഇ​രി​ക്കാൻ.
കീ​രി​ത്തോ​ട്, ചേ​ല​ച്ചു​വ​ട്, വെ​ണ്‍​മ​ണി, പ​ഴ​യ​രി​ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​ൻ​സിനറേറ്റ​റു​ക​ളു​ടെ അ​വ​സ്ഥ​യും ഇ​തു​ത​ന്നെ​യാ​ണ്.
ഇ​ൻ​സിനറേറ്റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി മാ​ലി​ന്യ സം​സ്ക​ര​ണം സ​ജീ​വ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.
ക​ഞ്ഞി​ക്കു​ഴി പ​ഴ​യ ബ​സ് സ്റ്റാ​ഡി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​ൻ​സിനറേറ്ററിനുള്ളിൽ തെ​രു​വു​നാ​യ പ്ര​സ​വി​ച്ചു​കി​ട​ക്കു​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്.