ഇ​ടു​ക്കി​യി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ളു​ടെ പോ​രാ​ട്ടം
Tuesday, March 2, 2021 10:36 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യ്ക്കു പു​റ​മേ ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന് സാ​ധ്യ​ത​യേ​റി. കോ​ണ്‍​ഗ്ര​സു​മാ​യി മൂ​വാ​റ്റു​പു​ഴ, ഇ​ടു​ക്കി മ​ണ്ഡ​ല​ങ്ങ​ൾ ത​മ്മി​ൽ വ​ച്ചു​മാ​റു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും ഇ​ടു​ക്കി കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ത​ന്നെ ന​ൽ​കാ​നാ​ണ് ഒ​ടു​വി​ല​ത്തെ നീ​ക്കം.
അ​ങ്ങ​നെ​വ​ന്നാ​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. ഇ​ടു​ക്കി​യി​ൽ മു​ൻ​എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​നു ന​റു​ക്കു​വീ​ഴാ​നാ​ണ് സാ​ധ്യ​ത. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ പ്ര​ഫ.​എം.​ജെ.​ജേ​ക്ക​ബ്, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ മാ​ത്യു എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ​യ​രു​ന്നു​ണ്ട്. സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്താ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി രാ​ത്രി വൈ​കി​യും ച​ർ​ച്ച തു​ട​രു​ക​യാ​ണ്. കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മോ​ൻ​സ് ജോ​സ​ഫ്, ജോ​യി ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.