ജി​ല്ല​യി​ൽ 8,74,757 വോ​ട്ട​ർ​മാ​ർ
Tuesday, March 2, 2021 10:37 PM IST
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ൽ നി​ല​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 8,74,757 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.​ ഇ​തി​ൽ 4,32,621 പേ​ർ പു​രു​ഷന്മാ​രും 4,42,136 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. 2016-ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 8,86,133 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ 11,382 വോ​ട്ട​ർ​മാ​രു​ടെ കു​റ​വു​ണ്ട്.
മ​റ്റു ജി​ല്ല​ക​ളി​ലെ​ല്ലാം വോ​ട്ട​ർ​മാ​ർ കൂ​ടി​യ​പ്പോ​ൾ ഇ​ടു​ക്കി​യി​ൽ എ​ണ്ണം കു​റ​ഞ്ഞു. അ​തേ സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 9,01,593 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​നു ഒ​രു​മാ​സം അ​വ​ശേ​ഷി​ക്കെ അ​ന്തി​മ​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്പോ​ൾ ജി​ല്ല​യി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത.