വിടവാങ്ങി​യ​ത് ക​ർ​മ​യോ​ഗി​യാ​യ അ​ധ്യാ​പ​കൻ
Tuesday, March 2, 2021 10:38 PM IST
നെ​ടു​ങ്ക​ണ്ടം: ലി​ജി​സാ​റി​ന്‍റെ വേ​ർ​പാ​ട് വി​ശ്വ​സി​ക്കാ​നാ​കാ​തെ ശി​ഷ്യ​ഗ​ണ​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​ൻ മ​രം​വീ​ണ് മ​രി​ച്ച​താ​യു​ള്ള വാ​ർ​ത്ത ശി​ഷ്യ​ഗ​ണ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളും ന​ടു​ക്ക​ത്തോ​ടെ അ​റി​യു​ന്ന​ത്. ഇ​ര​ട്ട​യാ​റി​ൽ പു​തു​താ​യി വാ​ങ്ങി​യ സ്ഥ​ല​ത്ത് വീ​ട് വ​യ്ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ലി​ജി വ​ർ​ഗീ​സ്.
അ​വ​ധി ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ പ​ണി​ക്കാ​രെ കൂ​ട്ടി സ്ഥ​ല​ത്തെ പാ​ഴ്മ​ര​ങ്ങ​ൾ വെ​ട്ടു​ന്ന​തി​നി​ടെ മ​രം ദേ​ഹ​ത്തു​വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ര​ണം എ​ത്തി​യ​ത് ഇ​ത്തി​രി​മാ​ത്രം വ​ണ്ണ​മു​ള്ള ക​വു​ങ്ങി​ന്‍റെ രൂ​പ​ത്തി​ലാ​യി​രു​ന്നു.

പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന പ​ന വെ​ട്ടി​വീ​ഴി​ക്കു​ന്ന​തി​നി​ടെ ല​ക്ഷ്യം​തെ​റ്റി വീ​ണ പ​ന ഒ​രു ക​വു​ങ്ങി​ൽ​വീ​ണു. ഒ​ടി​ഞ്ഞ ക​വു​ങ്ങ് ദൂ​രെ മാ​റി​നി​ന്നി​രു​ന്ന ലി​ജി​യു​ടെ ത​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ടൊ​പ്പം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാധിച്ചി​ല്ല.

1996-ൽ ​സ്കൂ​ളി​ൽ ച​രി​ത്രാ​ധ്യാ​പ​ക​നാ​യാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പി​ന്നീ​ട് രാ​ജ​കു​മാ​രി ഹോ​ളി ക്യൂ​ൻ​സ് സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​റാ​യി മൂ​ന്നു​വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പി​ന്നീ​ടാ​ണ് നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​റാ​യി എ​ത്തി​യ​ത്. ര​ണ്ട് സ്കൂ​ളു​ക​ളി​ലും മി​ക​ച്ച പി​ടി​എ​യ്ക്കു​ള്ള സം​സ്ഥാ​ന, ജി​ല്ലാ അ​വാ​ർ​ഡു​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വി​ലൂ​ടെ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി രൂ​പ​ത​യി​ലെ മി​ക​ച്ച യു​പി സ്കൂ​ളു​ക​ളാ​യി നെ​ടു​ങ്ക​ണ്ട​വും രാ​ജ​കു​മാ​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ലി​ജി സാ​റി​ന്‍റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്. ര​ണ്ട് സ്കൂ​ളു​ക​ളി​ലും മി​ക​ച്ച പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ചു​വ​ർ​ഷം മു​ന്പ് നെ​ടു​ങ്ക​ണ്ട​ത്ത് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ര​ണ്ടു ടേ​ണാ​യി ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്. കെ​പി​എ​സ്ടി​യു ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 15 വ​ർ​ഷ​മാ​യി ഡി​സി​എ​ൽ (ദീ​പി​ക ചി​ൽ​ഡ്ര​ൻ​സ് ലീ​ഗ്) നെ​ടു​ങ്ക​ണ്ടം മേ​ഖ​ല ഓ​ർ​ഗ​നൈ​സ​റാ​യ ഇ​ദ്ദേ​ഹം കു​ട്ടി​ക​ളി​ൽ ഡി​സി​എ​ലി​ന്‍റെ സ​ന്ദേ​ശം എത്തിക്കുന്ന​തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു. എ​ഴു​കും​വ​യ​ൽ പ​ള്ളി​യി​ലെ സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.

ലിജി സാറിന്‍റെ പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വും സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും കു​ട്ടി​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ത്ര​മ​ല്ല നാ​ട്ടു​കാ​ർ​ക്കും ഇ​നി വേ​ദ​നി​ക്കു​ന്ന ഓ​ർ​മ​യാ​കും.