വി​ജ​യ യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, March 2, 2021 10:38 PM IST
തൊ​ടു​പു​ഴ:​ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വാ​ഴ​ക്കു​ള​ത്തു നി​ന്നും നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​ യാ​ത്ര​യെ തൊ​ടു​പു​ഴ​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.​പ​ഴ​യ ബ​സ് സ്റ്റാ​ന്‍റ് മൈ​താ​നി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ന്ത് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.​കേ​ര​ള​ത്തി​ൽ അ​ഴി​മ​തി സാ​ർ​വ​ത്രി​ക​മാ​യി.​അ​ഴി​മ​തി തു​ട​ച്ചു നീ​ക്കാ​ൻ ന​രേ​ന്ദ്ര​മോ​ദി​ക്ക് മാ​ത്ര​മേ ക​ഴി​യൂ.​മോ​ദി ലോ​ക​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ ഹ​ബ്ബാ​ക്കി ഇ​ന്ത്യ​യെ മാ​റ്റി.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ക്യൂ​ബ​യി​ൽ നി​ന്ന് കോ​വി​ഡ് വാ​ക്സി​ൻ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി എം.​എം. മ​ണി ഇ​പ്പോ​ൾ എ​ന്തു പ​റ​യു​ന്നു.​കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ലോ​ക​ത്തെ ന​യി​ക്കു​ന്ന​ത് മോ​ദി​യാ​ണ്.​
ഭീ​ക​ര​വാ​ദം കേ​ര​ള​ത്തി​ൽ ഹി​ന്ദു​ക്ക​ളെ മാ​ത്ര​മ​ല്ല ക്രൈ​സ്ത​വ​രെ​യും ല​ക്ഷ്യം വ​യ്ക്കു​ന്നു​ണ്ട്.​ന്യൂ​മാ​ൻ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ​പ്പോ​ൾ ക്രൈ​സ്ത​വ​ർ​ക്ക് ഈ ​അ​പ​ക​ടം മ​ന​സി​ലാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ർ, യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ൽ കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ശ്യാം​രാ​ജ്, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി. ര​മേ​ഷ്,സി.​കൃ​ഷ്ണ​കു​മാ​ർ,പി.​സു​ധീ​ർ,എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ,ജി​ല്ലാ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എ​ൻ. ജ​യ​ച​ന്ദ്ര​ൻ, കെ.​കു​മാ​ർ, സി.​സ​ന്തോ​ഷ് കു​മാ​ർ, വി.​എ​ൻ. സു​രേ​ഷ്, ബി.​വി​ജ​യ​കു​മാ​ർ, ര​മ്യാ ര​വീ​ന്ദ്ര​ൻ, വി​ഷ്ണു പു​തി​യേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യെ സ്വീ​ക​രി​ക്കാ​ൻ സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.