അ​ടി​മാ​ലി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റി​നെ​തി​രെ ന​വ​മാ​ധ്യ​ങ്ങ​ളി​ൽ ട്രോ​ൾ മ​ഴ
Tuesday, March 2, 2021 10:56 PM IST
അ​ടി​മാ​ലി: ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന​പേ​രി​ൽ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ടി​മാ​ലി സി​ഐ​ക്കെ​തി​രെ ന​വ​മാ​ധ്യ​ങ്ങ​ളി​ൽ ട്രോ​ൾ മ​ഴ. സെ​ക്ര​ട്ട​റി​യെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ട്രോ​ളി​ലൂ​ടെ​യും വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​യും ഫെ​യി​സ്ബു​ക്കി​ലൂ​ടെ​യും സി​ഐ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് കാ​ര്യ​ങ്ങ​ൾ ആ​രാ​യു​ന്ന സി​ഐ 50 ഡെ​സി​ബെ​ലി​ൽ കൂ​ടു​ത​ൽ ശ​ബ്ദ​ത്തി​ൽ സം​സാ​രി​ച്ചാ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ മ​റ്റൊ​രു കേ​സു​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് പ​റ​യു​ന്ന​ത് ദ്യ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സെ​ക്ര​ട്ട​റി ന​ൽ​കു​ന്ന മ​റു​പ​ടി​ക​ൾ​ക്ക് സി​ഐ പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തും ഒ​ടു​വി​ൽ സെ​ക്ര​ട്ട​റി സ്റ്റേ​ഷ​നു പു​റ​ത്തേ​ക്ക് പോ​കു​ന്ന​തും 118-ാം വ​കു​പ്പ് ചേ​ർ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ​റ​യു​ന്ന​തും ദൃ​ശ്യ​ത്തി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.
ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​വ​മാ​ധ്യ​ങ്ങ​ളി​ൽ സി​ഐ​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ ട്രോ​ൾ ഉ​ണ്ടാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ വാ​ട്സാ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ സി​ഐ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ പൊ​തു​വി​കാ​ര​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ടി​മാ​ലി​യി​ലെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ സി​ഐ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ന​വ​മാ​ധ്യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.