മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് നടത്തി
Thursday, March 4, 2021 10:26 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി​യി​ൽ മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി. ഹൈ​റേ​ഞ്ച് കാ​ർ​ഷി​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലാ​യി​രം അ​നാ​ബ​സ് മീ​നു​ക​ളെ​യാ​ണ് ഇ​വി​ടെ വ​ള​ർ​ത്തു​ന്ന​ത്. വ​ള​ർ​ച്ച​യെ​ത്തി​യ അ​ര കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ലു​ള്ള ആ​യി​രം മീ​നു​ക​ളെ​യാ​ണ് പി​ടി​ച്ച് വി​പ​ണ​നം ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് മീ​ൻ വ​ള​ർ​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ നാ​ലു കു​ള​ങ്ങ​ളാ​ണ് സം​ഘം ഒ​രു​ക്കി കൃ​ഷി​ചെ​യ്യു​ന്ന​ത്. സം​ഘം ര​ക്ഷാ​ധി​കാ​രി​യും വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​നു​മാ​യ സി​ജി ചാ​ക്കോ, പ്ര​സി​ഡ​ന്‍റ് പി.​ജി. ദാ​സ​ൻ, സെ​ക്ര​ട്ട​റി ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ല്കി.