ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്
Friday, March 5, 2021 10:04 PM IST
തൊ​ടു​പു​ഴ:​ കേ​ര​ള ഡോ​ക്കു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ന്‍ഡ് സ്ക്രൈ​ബ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
പി.​ആ​ർ കു​ഞ്ഞി​രാ​മ​ൻ ന​ഗ​റി​ൽ (ജോ​ഷ് പ​വ​ലി​യ​ൻ) കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.​
രാ​വി​ലെ പ​ത്തി​ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ജി. ഇ​ന്ദു​ക​ലാ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.​
എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​എം. ദി​ന​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ക്ര​ട്ട​റി എ. ​അ​ൻ​സാ​ർ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എം. ​കെ. അ​നി​ൽ​കു​മാ​ർ ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും.
സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി. ​ടി. സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്. ഷം​സു​ദീ​ൻ ന​ന്ദി​യും പ​റ​യും.​അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ജി. ഇ​ന്ദു​ക​ലാ​ധ​ര​ൻ, സെ​ക്ര​ട്ട​റി എ. ​അ​ൻ​സാ​ർ,ഒ. ​എം. ദി​ന​ക​ര​ൻ,ടി. ​എ​സ്. ഷം​സു​ദീ​ൻ, പി. ​അ​നൂ​പ് , ടി. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.​
സെ​ർ​വ​ർ ത​ക​രാ​ർ, ഭൂ​മി​ക്ക് ന്യാ​യ​വി​ല നി​ശ്ച​യി​ച്ച​തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ൽ, ആ​ധാ​രം എ​ഴു​ത്ത് ലൈ​സ​ൻ​സി​ക​ൾ​ക്കു മാ​ത്ര​മാ​യി സം​വ​ര​ണം ചെ​യ്യ​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.