ക​ര​യോ​ഗ മ​ന്ദി​രം ഉ​ദ്ഘാ​ട​നം നാ​ളെ
Friday, March 5, 2021 10:29 PM IST
ക​ട്ട​പ്പ​ന: പാ​റ​ക്ക​ട​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച എ​ൻ​എ​സ്എ​സ് ക​ട്ട​പ്പ​ന ക​ര​യോ​ഗ മ​ന്ദി​രം നാ​ളെ രാ​വി​ലെ 10.30-ന് ​ഹൈ​റേ​ഞ്ച് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. മ​ണി​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഹൈ​റേ​ഞ്ച് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​ടി. അ​ജ​യ​ൻ നാ​യ​ർ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം​ചെ​യ്യും. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. സു​നി​ൽ​കു​മാ​ർ സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം വ​നി​ത സ​മാ​ജം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​മ ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. വ​നി​ത സ​മാ​ജം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഉ​ഷ ബാ​ല​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജോ​യി ആ​നി​ത്തോ​ട്ടം, മ​നോ​ജ് മാ​ധ​വ​നി​വാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. വി​ശ്വ​നാ​ഥ​ൻ, എം.​പി. ശ​ശി​കു​മാ​ർ, എ​സ്.​കെ. വേ​ണു​ഗോ​പാ​ൽ, രാ​ജേ​ഷ് മേ​നോ​ൻ, പ്രി​യ സ​ന്തോ​ഷ്, സി​ന്ധു ഗി​രീ​ശ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ട്ട​പ്പ​ന​യാ​ർ വൃ​ത്തി​യാ​ക്കാ​ൻ
ന​ട​പ​ടി തു​ട​ങ്ങി

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യാ​റി​ന്‍റെ ഭാ​ഗ​മാ​യ അ​ന്പ​ല​ക്ക​വ​ല ആ​റാ​ട്ട്ക​ട​വ് ഭാ​ഗം വൃ​ത്തി​യാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
അ​ന്പ​ല​ക്ക​വ​ല ശ്രീ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് മ​ഹോ​ത്സ​വം ന​ട​ത്തു​ന്ന ക​ട്ട​പ്പ​ന​യാ​റി​ന്‍റെ ഭാ​ഗ​മാ​യ ഒ​ജെ ന​ഗ​റി​ൽ​നി​ന്നും ക​ട​മാ​ക്കു​ഴി ര​ത്ന​പാ​റ വ​രെ​യു​ള്ള ദൂ​ര​മാ​ണ് വൃ​ത്തി​യാ​ക്കു​ന്ന​ത്.