അ​ജ്ഞാ​ത ജീ​വി വ​ള​ർ​ത്തു നാ​യ​യെ തി​ന്നു
Thursday, April 8, 2021 9:42 PM IST
രാ​ജ​കു​മാ​രി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പ​വ​ർ​ഹൗ​സി​നു സ​മീ​പം അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു​നാ​യ ച​ത്തു. നാ​യ​യെ പു​ലി പി​ടി​ച്ച​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്ന​ത്. നാ​യ​യു​ടെ ത​ല ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും തി​ന്നു​തീ​ർ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പ​വ​ർ​ഹൗ​സി​നു സ​മീ​പം പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ൽ ര​ണ്ടു​മാ​സം മു​ൻ​പ് പു​ലി​യെ നാ​ട്ടു​കാ​ർ ക​ണ്ട​താ​യി പ​റ​യു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​ന്ന്് പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ലി ഇ​വി​ടെ​നി​ന്ന് മ​റ്റേ​തെ​ങ്കി​ലും ഭാ​ഗ​ത്തേ​ക്ക് പോ​യി എ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.