സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​ർ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
Thursday, April 8, 2021 10:50 PM IST
നെ​ടു​ങ്ക​ണ്ടം: സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​രെ രാ​ജാ​ക്കാ​ടി​നു സ​മീ​പം സ്വ​ന്തം വാ​ഹ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.നെ​ടു​ങ്ക​ണ്ടം അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി തൂ​ക്കു​പാ​ലം ശാ​ഖ മാ​നേ​ജ​ർ നെ​ടു​ങ്ക​ണ്ടം മൈ​ന​ർ​സി​റ്റി ക​ണ്ണം​ക​ര​യി​ൽ കെ.​എ​ൻ. ജ​യ​കു​മാ​റി (51) നെയാണ് കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ന് ജ​യ​കു​മാ​റി​ന് ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി രാ​വി​ലെ തൂ​ക്കു​പാ​ല​ത്തെ ശാ​ഖ​യി​ലെ​ത്തി​യ ഇ​ദ്ദേ​ഹം മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന് മാ​നേ​ജ​രു​ടെ ചാ​ർ​ജ് കൈ​മാ​റി​യ​ശേ​ഷം രാ​ജാ​ക്കാ​ടി​നു പോ​വു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യോ​ടെ വി​വാ​ഹം ന​ട​ക്കു​ന്ന വീ​ടി​നു​സ​മീ​പം വാ​ഹ​ന​ത്തി​നു​ള്ളി​ൽ ജ​യ​കു​മാ​റി​നെ മ​രി​ച്ച​നി​ല​യി​ൽ സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യ ഷൈ​ല​യാ​ണ് ഭാ​ര്യ. ക​ട്ട​പ്പ​ന കു​ളം​പ​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ ഗോ​കു​ൽ ഏ​ക മ​ക​നാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ.