പ്ലാ​മ​ല മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് ജ​ണ്ട​ക​ൾ സ്ഥാ​പി​ക്കു​ന്ന ു
Friday, April 9, 2021 9:32 PM IST
അ​ടി​മാ​ലി: പീ​ച്ചാ​ട് പ്ലാ​മ​ല മേ​ഖ​ല​യി​ൽ വ​നം വ​കു​പ്പ് ജ​ണ്ട​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. മ​ന്നാ​ങ്ക​ണ്ടം വി​ല്ലേ​ജി​ൽ റി​സ​ർ​വ് ഫോ​റ​സ്റ്റി​ന്‍റെ അ​തി​ർ​ത്തി തി​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​ണ്ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും കാ​ർ​ഡ​മം സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫീ​സ​റു​ടെ​യും സ​ഹാ​യ​ത്തോ​ടെ സ​ർ​വേ ന​ട​ത്തി​യി​രു​ന്ന​താ​യും ഇ​ത​നു​സ​രി​ച്ചാ​ണ് റി​സ​ർ​വ് ഫോ​റ​സ്റ്റി​ന്‍റെ അ​തി​ർ​ത്തി ജ​ണ്ട​കെ​ട്ടി തി​രി​ക്കു​ന്ന​തെ​ന്നും കൂ​ന്പ​ൻ​പാ​റ ഫോ​റ​സ്റ്റ് റെ​യി​ഞ്ചോ​ഫീ​സ​ർ ജോ​ജി ജോ​ണ്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നും ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് ജ​ണ്ട​ക​ൾ സ്ഥാ​പി​ക്കാ​ൻ വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ്ലാ​മ​ല​യി​ലെ​ത്തി​യ​ത്. ഇ​തി​നെ​തി​രേ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം രൂ​പ​പ്പെ​ട്ട​തോ​ടെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ജ​ണ്ട സ്ഥാ​പി​ച്ച​ശേ​ഷം വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ഏ​ല​ച്ചെ​ടി​ക​ൾ ന​ശി​പ്പി​ച്ച് ഒ​ഴി​പ്പി​ക്ക​ലും ന​ട​ത്തി.

വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.