എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ൾ
Friday, April 9, 2021 9:32 PM IST
എ​ഴു​കും​വ​യ​ൽ: നോ​ന്പു​കാ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. കാ​ൽ​ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ൾ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
പു​തു​ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​വി​ലെ 9.30-ന് ​മ​ല​യ​ടി​വാ​ര​ത്തു​ള്ള ടൗ​ണ്‍ ക​പ്പേ​ള​യി​ൽ​നി​ന്നും കു​രി​ശു​മ​ല​യി​ലേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. കു​രി​ശു​മ​ല​യി​ലെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും നേ​ർ​ച്ച​സ​ദ്യ​യും ന​ട​ക്കും. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.