യാ​ത്ര​ചെ​യ്യ​ണ​മെ​ങ്കി​ൽ ന​ട​പ്പു​ത​ന്നെ ശ​ര​ണം
Friday, April 9, 2021 9:35 PM IST
മൂ​ല​മ​റ്റം: ഇ​ല​പ്പ​ള്ളി ആ​ദി​വാ​സി മേ​ഖ​ല​യി​ലേ​ക്കു യാ​ത്ര​ചെ​യ്യ​ണ​മെ​ങ്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ട​പ്പു​ത​ന്നെ ശ​ര​ണം. ഇ​ല​പ്പ​ള്ളി അ​നൂ​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഏ​ഴു പ​തി​റ്റാ​ണ്ടാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ് ഒ​രി​ക്ക​ലെ​ങ്കി​ലും നാ​ലു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​ല​പ്പ​ള്ളി അ​നൂ​ർ-പു​ള്ളി​ക്കാ​നം ലി​ങ്ക് റോ​ഡ് വ​ഴി യാ​ത്ര ചെ​യ്യ​ണ​മെ​ന്ന​ത്.
ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള റോ​ഡാ​ണി​ത്. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​ത്, പ​ത്ത് വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡി​ന്‍റെ നി​ല​വി​ലെ സ്ഥി​തി ഏ​റെ പ​രി​താ​പ​ക​ര​മാ​ണ്. റോ​ഡെ​ന്നു പ​റ​യു​മെ​ങ്കി​ലും വെ​റും ക​ല്ലുംകൂ​ട്ടം മാ​ത്ര​മാ​ണ്. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ലും ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡ് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന ഉ​റ​പ്പു ന​ൽ​കു​മെ​ങ്കി​ലും പി​ന്നീ​ട് ആ​രും ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് അ​നൂ​ർ പ്ര​ദേ​ശം ഗ്രീ​ൻ​വാ​ലി പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണ്. അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​ൽ 45 കു​ടും​ബ​ങ്ങ​ളും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്.​ അ​നൂ​ര് ഒ​രു അ​ങ്ക​ണ​വാ​ടി​യും, ആ​രാ​ധ​നാ​ല​യ​വു​മാ​ണ് ആ​കെ​യു​ള്ള പൊ​തു സ്ഥാ​പ​നം. ​ഇ​വി​ടേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഓ​ഫ് റോ​ഡ് ഗ​താ​ഗ​ത​ത്തി​നു പ​റ്റി​യ വാ​ഹ​നം വേ​ണം.​ രോ​ഗി​ക​ളെ ചു​മ​ന്നു​കൊ​ണ്ടു​പോ​ക​ണം. അ​ല്ലെ​ങ്കി​ൽ വ​ൻ തു​ക ചെ​ല​വ​ഴി​ച്ച് ഇ​വി​ടേ​ക്ക് മാ​ത്രം എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്ക​ണം.
നാ​ലു​വ​ർ​ഷം മു​ൻ​പ് ഇ​ല​പ്പ​ള്ളി അ​നൂ​ർ റോ​ഡ് ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​മെ​ന്ന് കാ​ണി​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. 55 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ സ്വ​കാ​ര്യ​വ്യ​ക്തി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു ന​ബാ​ർ​ഡി​ന്‍റെ പ​ണ​വും ലാ​പ്സാ​യി. ജ​ന​പ്ര​തി​നി​ധി​ക​ളും നി​സം​ഗ​ത പാ​ലി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ദു​രി​ത​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.