ഫ​യ​ലി​ലെ പ​ദ്ധ​തി​ക​ൾ ദാ​ഹ​മ​ക​റ്റു​മോ ? ഹൈ​റേ​ഞ്ച് വ​റ്റി വ​ര​ളു​ന്നു; ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി അ​ല​യു​ന്നു
Saturday, April 10, 2021 10:16 PM IST
നെ​ടു​ങ്ക​ണ്ടം: ഹൈ​റേ​ഞ്ചി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഫ​യ​ലി​ലു​ണ്ടെ​ങ്കി​ലും ഒ​രു​തു​ള്ളി വെ​ള്ള​ത്തി​നാ​യി​പോ​ലും ജ​ന​ങ്ങ​ൾ പ​ര​ക്കം​പാ​യു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ലം മൂ​ന്നു​മാ​സം പി​ന്നി​ട്ട​തോ​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ലാ​യി.

ഇ​ട​യ്ക്ക് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ​മാ​ത്രം വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തൊ​ഴി​ച്ചാ​ൽ ഹൈ​റേ​ഞ്ച് ഡി​സം​ബ​ർ മു​ത​ൽ ജ​ല​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. ജ​ല​നി​ധി പ​ദ്ധ​തി​ക​ൾ പ​ല​തും നോ​ക്കു​കു​ത്തി​ക​ളാ​ണ്.

അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലാ​ണ് ജ​ല​ദൗ​ർ​ല​ഭ്യം രൂ​ക്ഷ​മാ​യു​ള്ള​ത്. നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും സ്ഥി​തി വി​ഭി​ന്ന​മ​ല്ല.

മേ​ഖ​ല​യി​ലെ പൊ​തു​കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള​ട​ക്കം മി​ക്ക​തും വ​റ്റി​വ​ര​ണ്ടു​ക​ഴി​ഞ്ഞു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ വേ​ന​ൽ​ചൂ​ട് അ​ധി​ക​മാ​യ​താ​ണ് കു​ടി​വെ​ള്ള ക്ഷാ​മം നേ​ര​ത്തെ അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും കു​ഴ​ൽ കി​ണ​റു​ക​ളും ഉ​ണ്ടെ​ങ്കി​ലും വേ​ന​ലി​ന്‍റെ കാ​ഠി​ന്യം​മൂ​ലം ഇ​വ​യി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. ജ​നു​വ​രി​മു​ത​ൽ​ത​ന്നെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം എ​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഈ ​ഇ​ന​ത്തി​ൽ വ​ൻ​തു​ക​യാ​ണ് ഹൈ​റേ​ഞ്ച് നി​വാ​സി​ക​ൾ​ക്ക് ചെ​ല​വാ​കു​ന്ന​ത്. ആ​യി​രം ലി​റ്റ​ർ വെ​ള്ള​ത്തി​നാ​യി എ​ഴു​ന്നൂ​റ് രൂ​പ​വ​രെ കൊ​ടു​ക്കേ​ണ്ട​താ​യി വ​രു​ന്നു.

ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്കും കു​ടി​വെ​ള്ള​ത്തി​നാ​യി മാ​റ്റി​വെ​ക്കു​ക​യാ​ണ്. കൂ​ലി​വേ​ല ക​ഴി​ഞ്ഞെ​ത്തി വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​നി​ന്നും ത​ല​ച്ചു​മ​ടാ​യി എ​ത്തി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

ജ​ല​ദൗ​ർ​ല​ഭ്യം​മൂ​ലം പ​ല ക​ർ​ഷ​ക​രും ക​ന്നു​കാ​ലി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ മേ​യ് ആ​കു​ന്പോ​ഴേ​ക്കും പ​ണം മു​ട​ക്കി​യാ​ലും വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ ക​ല്ലാ​ർ പു​ഴ വ​റ്റി. ആ​റി​ന്‍റെ കൈ​വ​ഴി​ക​ളാ​യ പാ​ലാ​ർ, കൂ​ട്ടാ​ർ, അ​ല്ലി​യാ​ർ പു​ഴ​ക​ളി​ലെ നീ​രൊ​ഴു​ക്കും കു​റ​ഞ്ഞു.

ഹൈ​റേ​ഞ്ചി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ല​ഭി​ക്കു​ന്ന ര​ണ്ട് ബൃ​ഹ​ത് പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ഴും ഫ​യ​ലി​ൽ ഉ​റ​ങ്ങു​ക​യാ​ണ്.

നെ​ടു​ങ്ക​ണ്ടം, ഉ​ടു​ന്പ​ൻ​ചോ​ല, ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സ​ർ​വേ ന​ട​ത്തി​യ പെ​രി​ഞ്ചാം​കു​ട്ടി പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല.

പെ​രി​ഞ്ചാം​കു​ട്ടി​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ച് നാ​ല് സ്റ്റേ​ജു​ക​ളി​ൽ ടാ​ങ്ക് നി​ർ​മി​ച്ച് ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ദ്ധ​തി​യി​ട്ട​ത്. എ​ന്നാ​ൽ ഇ​തി​ന് ഇ​തു​വ​രെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല.

ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ​നി​ന്നും വെ​ള്ളം പ​ന്പു​ചെ​യ്ത് അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ണ​മാ​യും കു​ടി​വെ​ള്ളം ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ സ​ർ​വേ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ആ​യി​ട്ടി​ല്ല.

ഈ ​ര​ണ്ട് പ​ദ്ധ​തി​ക​ൾ​ക്കും കോ​ടി​ക​ണ​ക്കി​ന് രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന​തും സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന്‍റെ നൂ​ലാ​മാ​ല​ക​ളു​മാ​ണ് ഇ​വ ഫ​യ​ലി​ലു​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദീ​ക​ര​ണം.