നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​നക്ഷ​മ​മാ​ക്കും: ചെ​യ​ർ​പേ​ഴ​സ​ണ്‍
Monday, April 12, 2021 9:44 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബീ​ന ജോ​ബി പ​റ​ഞ്ഞു. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. സി​സി​ടി​വി കാ​മ​റ​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ന​ഗ​ര​ത്തി​ലെ വ​ഴി വി​ള​ക്കു​ക​ളും ന​ന്നാ​ക്കു​മെ​ന്നും ബീ​ന ജോ​ബി പ​റ​ഞ്ഞു.
11 ല​ക്ഷം രൂ​പ മു​ട​ക്കി 2018 ഏ​പ്രി​ൽ 27-നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ 32 നൈ​റ്റ് വി​ഷ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. അ​തി​ക്ര​മ​ങ്ങ​ൾ, ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ, മാ​ലി​ന്യ നി​ക്ഷേ​പ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്താ​ൻ കാ​മ​റ​ക​ൾ ഏ​റെ ഗു​ണ​ക​ര​മാ​യി​രു​ന്നു.
നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി ഒ​രു​വ​ർ​ഷ​മാ​യ​പ്പോ​ഴേ​ക്കും പ​ല​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തി​നി​ടെ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ത്തു കാ​മ​റ​ക​ൾ​കൂ​ടി മി​ഴി​യ​ട​ച്ചു. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ തു​ക​യ​നു​വ​ദി​ച്ചി​ട്ടും കാ​മ​റ​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​കാ​ത്ത ന​ഗ​ര​സ​ഭ​യു​ടെ അ​ലം​ഭാ​വം ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കാ​ല​താ​മ​സം നേ​രി​ടാ​തെ ന​വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ അ​റി​യി​ച്ച​ത്.