വ​ന്യ​മൃ​ഗ ശ​ല്യം: ഡി​എ​ഫ്ഒ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി
Tuesday, April 13, 2021 9:55 PM IST
മൂ​ന്നാ​ർ: തോ​ട്ടം​മേ​ഖ​ല​യി​ലെ വ​ന്യ​മ്യ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ ദേ​വി​കു​ളം ഡി​എ​ഫ്ഒ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി. പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഓ​ഫീ​സി​നു​മു​ന്പി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ഒ​ൻ​പ​തു മാ​സ​ത്തി​നി​ടെ ദേ​വി​കു​ളം, നെ​റ്റി​ക്കു​ടി, സൈ​ല​ന്‍റു​വാ​ലി, ഗൂ​ഡാ​ർ​വി​ള മേ​ഖ​ല​ക​ളി​ൽ ഒ​ൻ​പ​തോ​ളം പ​ശു​ക്ക​ളാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത​ത്. മൂ​ന്നാ​ർ ടൗ​ണി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും കൂ​ട്ട​മാ​യി എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ക്ക​ള​കൃ​ഷി ന​ശി​പ്പി​ക്കു​ക​യും വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യു​മാ​ണ്. ഇ​തോ​ടെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ആ​രം​ഭി​ച്ച ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, അ​ടു​ക്ക​ള കൃ​ഷി എ​ന്നി​വ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്.
സം​ഭ​വം വ​ന​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വി​കു​ളം ഡി​എ​ഫ്ഒ പി.​ആ​ർ. സു​രേ​ഷി​ന് നി​വേ​ദ​നം ന​ൽ​കി​യ​ത്.
ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഏ​റെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു നി​ർ​മി​ക്കു​മെ​ന്നും കാ​ട്ടാ​ന​ക​ളെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ​നി​ന്നും തു​ര​ത്താ​ൻ ട്ര​ഞ്ച് അ​ട​ക്ക​മു​ള്ള​വ നി​ർ​മി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ ഉ​റ​പ്പു​ന​ൽ​കി.