ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Friday, April 16, 2021 10:03 PM IST
തൊ​ടു​പു​ഴ:​ എം​പ്ലോ​യി​സ് ആ​ന്‍ഡ് പെ​ൻ​ഷ​നേ​ഴ്സ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 19നു ​ന​ട​ക്കും.​ ഐ​ഒ​ബി ബാ​ങ്കി​നു സ​മീ​പം രാ​വി​ലെ 10നു ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​ൻ മ​ന്ത്രി പി.​ജെ.​ജോ​സ​ഫ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.​
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു​സു​ധാ​ക​ര​ൻ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ജെ.​ സ്റ്റാ​ൻ​ലി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ റോ​സ​മ്മ ജേ​ക്ക​ബ്,കെ.​ദീ​പ​ക്, കെ.​എം.​ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.​ എം.​പി.​ സ​ത്യ​ൻ സ്വാ​ഗ​ത​വും കെ.​കെ.​ജോ​സ​ഫ് ന​ന്ദി​യും പ​റ​യും.

വീ​ട്ടി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ മ​ര​പ്പ​ട്ടി കു​ടു​ങ്ങി

തൊ​ടു​പു​ഴ: സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ മ​ര​പ്പ​ട്ടി കു​ടു​ങ്ങി. ഫെ​ഡ​റ​ൽ ബാ​ങ്ക് മു​ൻ റീ​ജ​ണ​ൽ മേ​ധാ​വി കോ​താ​യി​ക്കു​ന്ന് ബൈ​പ്പാ​സി​ലെ പാ​ല​ക്കാ​ട്ട് തോ​മ​സ് ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് മ​ര​പ്പ​ട്ടി​യെ പി​ടി​കൂ​ടി​യ​ത്. വ​നം വ​കു​പ്പ് നല്കിയ ഇ​രു​ന്പു​കൂ​ട് വീ​ടി​ന്‍റെ ടെ​റ​സി​ൽ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.​ ആ​ദ്യ ദി​വ​സം ത​ന്നെ മ​ര​പ്പ​ട്ടി കൂ​ട്ടി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു. മ​ര​പ്പ​ട്ടി​യെ വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.