മ​ലി​ന​ജ​ലം കു​ടി​ച്ച് ക​ട്ട​പ്പ​ന
Friday, April 16, 2021 10:03 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പൊ​തു​കി​ണ​ർ മ​ലി​ന​മാ​യി​ട്ടും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. ടൗ​ണ്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ടാ​ങ്കി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന കി​ണ​റി​നു വേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​പോ​ലും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല.
ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വി​ടു​ക​ളി​ലേ​ക്കു​മെ​ല്ലാം വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത് ടൗ​ണ്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കി​ണ​റ്റി​ൽ​നി​ന്നാ​ണ്. വെ​ള്ള​ത്തി​ലാ​കെ പാ​യ​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മ​ഴ​കൂ​ടി​യെ​ത്തി​യ​തോ​ടെ പാ​യ​ൽ അ​ഴു​കി​യ അ​വ​സ്ഥ​യി​ലാ​ണ്. കി​ണ​റി​ന് മൂ​ടി സ്ഥാ​പി​ച്ച് ജ​ലം സം​ര​ക്ഷി​ക്ക​ണ​മെ​ന്നി​രി​ക്കെ കി​ണ​ർ മൂ​ടാ​നു​പ​യോ​ഗി​ച്ചി​രു​ന്ന വ​ല ന​ശി​പ്പി​ക്ക​പ്പെ​ട്ട നി​ല​യി​ലു​മാ​ണ്.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ ക​ണ്‍​മു​ന്നി​ൽ​ത​ന്നെ ഇ​ത്ത​ര​ത്തി​ൽ കി​ണ​ർ മ​ലീ​നീ​ക​ര​ണ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.