മു​ട്ടം ജി​ല്ലാജ​യി​ലി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം
Monday, April 19, 2021 10:03 PM IST
മു​ട്ടം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മു​ട്ടം ജി​ല്ലാ ജ​യി​ലി​ൽ ത​ട​വു​കാ​രെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ​തി​നാ​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ നി​ശ്ചി​ത എ​ണ്ണം സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും. ത​ട​വു​കാ​രെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ത​ട​വു​കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള ടെ​ലി​ഫോ​ണ്‍ സൗ​ക​ര്യം, വീ​ഡി​യോ​കോ​ൾ സൗ​ക​ര്യം എ​ന്നി​വ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ മ​റ്റ് പ​ല ജ​യി​ലു​ക​ളി​ലും ഒ​ന്നാം ഘ​ട്ട​ത്തി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ലും കോ​വി​ഡ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും മു​ട്ട​ത്തെ ജി​ല്ലാ ജ​യി​ലി​ൽ ഇ​തു​വ​രെ ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.