കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​ം
Monday, April 19, 2021 10:03 PM IST
ഉ​പ്പു​ത​റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി.
അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ 27 പേ​രാ​ണ് കോ​വി​ഡ് രോ​ഗ ചി​കി​ത്സ​യി​ലു​ള്ള​ത്. 64 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പോ​സ​റ്റീ​വാ​യ രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ 68 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 17 പോ​ലീ​സു​കാ​രും ഉ​ൾ​പ്പെ​ടു​ന്നു. 200 പേ​രാ​ണ് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​ത്.
ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 17 വ​രെ 99 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ഉ​ൾ​പ്പെ​ടു​ന്നു. 250 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്. ദി​വ​സേ​ന കോ​വി​ഡ് ടെ​സ്റ്റി​ല്ലാ​ത്ത​ത് രോ​ഗ​സ്ഥി​രീ​ക​ര​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് രോ​ഗം ഇ​ത്ര​യു​മ​ധി​ക​മാ​യി പ​ട​രു​ന്ന​തി​നി​ട​യാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഒ​രു നി​യ​ന്ത്ര​ണ​വും സ്വീ​ക​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​യി​രു​ന്നി​ല്ല.
പ്ര​ചാ​ര​ണ​ച്ചൂ​ടി​ൽ ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ സൗ​ക​ര്യ​മു​ള്ള​തു​പോ​ലെ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.
കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​ക​യും നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.