ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ആരംഭിച്ചു
Monday, April 19, 2021 10:03 PM IST
വാ​ഴ​ക്കു​ളം:​ വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ല​ക്‌ട്രിക്ക​ൽ ആ​ൻഡ് ഇ​ല​ക്‌ട്രോണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഡ്വാ​ൻ​സ്മെ​ന്‍റ് ഇ​ൻ സി​സ്റ്റം​സ് ഫോ​ർ ഇ​ല​ക്ട്രി​ക് ആ​ന്‍ഡ് ഹൈ​ബ്രി​ഡ് വെ​ഹി​ക്കി​ൾ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​രാ​ഴ്ച നീ​ളു​ന്ന ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു.​
കൊ​ച്ചി മെ​ട്രോ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ എ.​ആ​ർ.​ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യേ​യും അ​തി​ന്‍റെ സാ​ങ്കേ​തി​ക​ത്വ​ത്തെ​യും സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ക്ലാ​സ് ന​യി​ച്ചു.​
കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ നെ​ടു​ന്പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​കെ. ​രാ​ജ​ൻ, വൈ​സ്പ്രി​ൻ​സി​പ്പ​ൽ സോ​മി പി.​മാ​ത്യു, ഡോ.​ബി.​ അ​രു​ണ, പ്ര​ഫ.​കെ. ഷ​ണ്‍​മു​ഖേ​ഷ്, പി.​ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.