പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക​വ​സ​രം
Tuesday, April 20, 2021 9:47 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണ്. സ​ർ​ക്കാ​ർ സം​വി​ധാ​നം മാ​ത്രം ഉ​പ​യോ​ഗി​ച്ച് രോ​ഗ​വ്യാ​പ​ന​ത്തെ പൂ​ർ​ണ​മാ​യി പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ല.​ ഇ​തി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​വും അ​നി​വാ​ര്യ​മാ​ണ്.​
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും, ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും സ​ഹാ​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള യു​വ​ജ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ടു​ക്കി ജി​ല്ലാ നെ​ഹ്റു യു​വ കേ​ന്ദ്ര​യി​ലെ 9447865065 എ​ന്ന വാ​ട്സാ​പ്പ് ന​ന്പ​റി​ലോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ കെ. ​ഹ​രി​ലാ​ൽ അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​പ്രിസി​യേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.