തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം
Tuesday, April 20, 2021 9:47 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 23 മു​ത​ൽ ര​ണ്ട് ഷി​ഫ്റ്റാ​യി​ട്ടാ​യി​രി​ക്കും വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ക. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 10 വ​രെ 150 പേ​ർ​ക്ക് മാ​ത്ര​മാ​കും ടോ​ക്ക​ണ്‍ ന​ൽ​കു​ക. ഈ ​സ​മ​യ​ത്ത് ടോ​ക്ക​ണ്‍ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഒ​ൻ​പ​തി​നും ഒ​ന്നി​ന് ഇ​ട​യ്ക്ക് വാ​ക്സി​ൻ ന​ൽ​കും.
ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടു മു​ത​ൽ 2.30 വ​രെ 50 പേ​ർ​ക്ക് ടോ​ക്ക​ണ്‍ ന​ൽ​കും. ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​ ഇ​വ​ർ​ക്ക് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യും. പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലൊ​ഴി​കെ എ​ല്ലാ ദി​വ​സ​വും വാ​ക്സി​ൻ വി​ത​ര​ണ​മു​ണ്ടാ​വും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04862227005 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.
ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ ക്യാ​ന്പു​ക​ൾ ന​ട​ത്തും. സി​എ​ഫ്എ​ൽ​ടി​സി​ക​ൾ തു​റ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.