ന​ഗ​ര​വാ​സി​ക​ളു​ടെ ഉ​റ​ക്കംകെ​ടു​ത്തി ക​ള്ള​ന്‍റെ വി​ള​യാ​ട്ടം
Tuesday, April 20, 2021 9:49 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തി ലോ​ഡ്ജ് ക​ള്ള​ന്‍റെ വി​ള​യാ​ട്ടം.​
ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ ക​ള്ള​ൻ പോ​ലീ​സി​നെ വെ​ള്ളം​കു​ടി​പ്പി​ക്കു​ക​യാ​ണ്. ​ഒ​രാ​ഴ്ച​യ്ക്കി​ടെ മ​ങ്ങാ​ട്ടു​ക​വ​ല ഭാ​ഗ​ത്തെ മൂ​ന്നു​ലോ​ഡ്ജു​ക​ളി​ൽ നി​ന്നാ​യി പ​ണ​വും മൊ​ബൈ​ൽ​ഫോ​ണു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​യാ​ൾ അ​പ​ഹ​രി​ച്ച​ത്.​
ആ​ദ്യം മോ​ഷ​ണം ന​ട​ന്ന​ത് ബ​സ് സ്റ്റാ​ന്‍ഡിനു സ​മീ​പ​ത്തു​ള്ള ലോ​ഡ്ജ് മു​റി​യി​ലാ​ണ്.​ ക​ഴി​ഞ്ഞ മൂ​ന്നി​നു പു​ല​ർ​ച്ചെ​യാ​ണ് സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ ക​യ​റി 5000 രൂ​പ​യും ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ം മോ​ഷ്ടി​ച്ച​ത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ നി​ന്നു മോ​ഷ്ടാ​വി​ന്‍റേതെ​ന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.​ പു​ല​ർ​ച്ചെ മൂ​ന്നി​നും നാ​ലി​നു​മി​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ഇ​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കെ​കെ​ആ​ർ ജം​ഗ്ഷ​നി​ൽ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ർ താ​മ​സി​ച്ചു​വ​രു​ന്ന മു​റി​യി​ൽ ക​യ​റി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​ഴ്സി​ൽ നി​ന്നു 23,800 രൂ​പ​യും മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും വാ​ച്ചും ബ്ലൂ​ടൂ​ത്തു​ക​ളും അ​പ​ഹ​രി​ച്ച​ത്.​ മു​റി​യി​ലേ​ക്കു​ള്ള ഗേ​റ്റ് തു​റ​ന്ന് മോ​ഷ്ടാ​വ് വ​രു​ന്ന​തും ബാ​ഗി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി പു​റ​ത്തു​പോ​കു​ന്ന​തു​മെ​ല്ലാം സി​സി​ടി​വി​യി​ൽ നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്.​ റം​സാ​ൻ നോ​ന്പാ​യ​തി​നാ​ൽ പു​ല​ർ​ച്ചെ 3.45-ഓ​ടെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.
ഇ​തേദി​വ​സം ത​ന്നെ​യാ​ണ് ന​ഗ​ര​ത്തിലെ പ്ര​മു​ഖ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന മ​ങ്ങാ​ട്ടു​ക​വ​ല-​മു​ത​ല​ക്കോ​ടം റോ​ഡി​ലു​ള്ള ലോ​ഡ്ജി​ൽ നി​ന്നു 20,000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണും പു​തി​യ ഷൂ​സും മോ​ഷ്ടി​ച്ച​ത്.
തു​റ​ന്നി​ട്ട ജ​നാ​ല​യ്ക്കു​ള്ളി​ലൂ​ടെ കൈ ​ക​ട​ത്തി വാ​തി​ലി​ന്‍റെ കു​റ്റി​യെ​ടു​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്.​ മു​ന്പും സ​മാ​ന​മാ​യി രീ​തി​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.
​ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു ലോ​ഡ്ജു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ വാ​ട​ക​യ്ക്കു മു​റി​യെ​ടു​ത്തു താ​മ​സി​ക്കു​ന്ന​വ​ർ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ​
മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ നി​ന്നു ല​ഭി​ച്ചി​ട്ടും മോ​ഷ്ടാ​വി​നെ സം​ബ​ന്ധി​ച്ച് യാ​തൊ​രു തു​ന്പും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല.