കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്നെ​ന്ന് പ​രാ​തി
Tuesday, April 20, 2021 9:49 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വൈ​കി ല​ഭി​ക്കു​ന്ന​തും തെ​റ്റാ​യി അ​റി​യി​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​നം കൂ​ട്ടു​മെ​ന്ന് ആ​ശ​ങ്ക. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ള്ള​വ​രു​മാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കു​ന്ന​ത്.
ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പി​റ്റേ​ന്ന് അ​റി​യി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു​വി​ടു​ന്ന​ത്. എ​ന്നാ​ൽ ചി​ല​രു​ടെ ഫ​ലം ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് അ​റി​യി​ക്കു​ന്ന​ത്. ഇ​വ​ർ രോ​ഗ​മി​ല്ലെ​ന്നു​ക​രു​തി മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കും. മൂ​ന്നും നാ​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് രോ​ഗ​മു​ണ്ടെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ക്കു​ന്ന​ത്. ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ചി​ല​ർ​ക്ക് രോ​ഗ​മി​ല്ലെ​ന്ന് ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ക്കും. ഏ​താ​നും ദി​വ​സം ക​ഴി​യു​ന്പോ​ൾ ആ​ളു​മാ​റി​പോ​യ​താ​ണ് നി​ങ്ങ​ൾ​ക്ക് പോ​സി​റ്റി​വ് ആ​ണെ​ന്ന് പ​റ​യും. ഇ​തി​നി​ട​യി​ൽ അ​വ​രി​ൽ​നി​ന്നും പ​ല​രി​ലേ​ക്കും രോ​ഗം പ​ട​ർ​ന്നി​രി​ക്കും.
കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം കൃ​ത്യ​മാ​യും പ​ര​മാ​വ​ധി നേ​ര​ത്തെ​യും അ​റി​യി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.