അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്നു.
Wednesday, April 21, 2021 10:31 PM IST
പീ​രു​മേ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ 56-ാം മൈ​ൽ മു​ത​ൽ മു​റി​ഞ്ഞ​പു​ഴ വ​രെ മെ​ഗാ ക്ലീ​നിം​ങ്ങും 17 വാ​ർ​ഡു​ക​ളി​ൽ വാ​ർ​ഡു ത​ല ശു​ചീ​ക​ര​ണ​വും ന​ട​ത്തും. വാ​ർ​ഡു ത​ല ജാ​ഗ്ര​ത സ​മ​തി​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ സേ​വ​ക​രെ​യും നി​യ​മി​ക്കും.
ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ഡ്രൈ ​ഡേ ആ​യി ആ​ച​രി​ക്കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യും വീ​ടു​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ തി​ങ്ക​ളാ​ഴ്ച​യും നി​ർ​ബ​ന്ധ​മാ​യും ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം. തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ത്യേ​കി​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കേ​ണ്ട അ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ൻ തോ​ട്ട​മു​ട​മ​ക​ളോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നയ്ക്കായി ര​ണ്ടു കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ളക്‌ടറോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.