കോ​വി​ഡ് ന​ട​പ​ടി​ക​ൾ ഉൗ​ർ​ജ്ജി​ത​പ്പെ​ടു​ത്തി
Wednesday, April 21, 2021 10:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധിച്ച​തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം. ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ന​ഗ​ര​ത്തി​ലെ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ, ക​ന്പ്യൂ​ട്ട​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
ന​ഗ​ര​സ​ഭാഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌ടർ ആ​റ്റ്‌ലി പി. ​ജോ​ണ്‍, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജു​വാ​ൻ ഡി. ​മേ​രി, വി​നേ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.