പ​ട്ടി​ശേ​രി അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള സ​ർ​വേ തു​ട​ങ്ങി
Wednesday, April 21, 2021 10:36 PM IST
മ​റ​യൂ​ർ: ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പാ​ന്പാ​ർ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന കാ​ന്ത​ല്ലൂ​ർ പ​ട്ടി​ശേ​രി ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ളം കാ​ർ​ഷി​കാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യു​ള്ള പു​തി​യ ക​നാ​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ആ​രം​ഭി​ച്ചു. 2014-ൽ ​ആ​രം​ഭി​ച്ച പ​ട്ടി​ശേ​രി അ​ണ​യു​ടെ നി​ർ​മാ​ണം 38 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. 2022 മാ​ർ​ച്ചോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്.

പ​ണി ആ​രം​ഭി​ച്ച​പ്പോ​ൾ 26 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട പ​ണി ചെ​ല​വേ​റി​യ​തി​നെ​തു​ട​ർ​ന്ന് പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി.

ക​റാ​രു​കാ​ര​ൻ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ​ചെ​യ്ത​തോ​ടെ ഒ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ന്നീ​ട് 20 കോ​ടി രൂ​പ അ​ധി​ക​മാ​ക്കി​യ​തോ​ടെ​യാ​ണ് പ​ണി പു​ന​രാ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ പ​ണി തു​ട​ർ​ച്ച​യാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. 140 മീ​റ്റ​ർ നീ​ള​വും 33 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​ത്.

സം​ഭ​രി​ക്കു​ന്ന വെ​ള്ളം കീ​ഴാ​ന്തൂ​ർ, കാ​ര​യൂ​ർ മാ​ശി​വ​യ​ൽ മേ​ഖ​ല​യി​ലെ കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു തു​റ​ന്നു​വി​ടും. അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ഈ ​വെ​ള്ളം എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ക​നാ​ലു​ക​ളു​ടെ സ​ർ​വേ ന​ട​ക്കു​ന്ന​ത്.