മോ​ഷ്‌ടിച്ച സ്ക്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച മോ​ഷ്‌ടാവ് മ​റ്റൊ​രു ബൈ​ക്കു​മാ​യി ക​ട​ന്നു
Thursday, April 22, 2021 9:37 PM IST
തൊ​ടു​പു​ഴ: മോ​ഷ്‌ടിച്ച സ്കൂ​ട്ട​ർ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച മോ​ഷ്‌ടാവ് മ​റ്റൊ​രു ബൈ​ക്കു​മാ​യി ക​ട​ന്നു. തൊ​ടു​പു​ഴ- മു​വാ​റ്റു​പു​ഴ റോ​ഡി​ൽ ഇ​ട​യ്ക്കാ​ട്ടു ക​യ​റ്റ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ഇ​ട​യ്ക്കാ​ട്ടു​ക​യ​റ്റം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​കെ.​ രാ​ജേ​ഷി​ന്‍റെ കെഎ​ൽ -7 എ ​ടി 8759 ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ ബൈ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​ട​യ്ക്കാ​ട്ടു​ക​യ​റ്റ​ത്തെ ഫ​ർ​ണി​ച്ച​ർ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ നി​ന്നാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. യു​വാ​വാ​യ മോ​ഷ്‌ടാ​വ് ബൈ​ക്കു​മാ​യി പോ​കു​ന്ന​ത് സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഴ​ക്കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45ന് ​സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത ശേ​ഷം രാ​ജേ​ഷ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. താ​ക്കോ​ൽ ബൈ​ക്കി​ൽ ത​ന്നെ​യാ​ണ് വ​ച്ചി​രു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളു​ടെ സ്കൂ​ട്ട​റും സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് വാ​ഹ​നം അ​ൽ​പം മാ​റ്റി നി​ർ​ത്തി​യശേ​ഷം ന​ട​ന്നെ​ത്തി ബൈ​ക്കി​ൽ ക​യ​റി മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു.
രാ​ജേ​ഷും സു​ഹൃ​ത്തു​ക്ക​ളും മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ സ്കൂ​ട്ട​ർ ക​ണ്ട​ത്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി. കോ​ടി​ക്കു​ളം സ്വ​ദേ​ശി​യു​ടേ​താ​ണ് സ്കൂ​ട്ട​ർ. ഈ ​സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച ആ​ളു​ടെ ദൃ​ശ്യ​വും അ​ന്ന് സി​സി ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച ആ​ളു​ടെ രൂ​പ​വു​മാ​യി ബൈ​ക്ക് മോ​ഷ്ടാ​വി​ന് സാ​മ്യ​മി​ല്ലെ​ന്ന് കാ​ളി​യാ​ർ സി​ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.