നേ​ന്ത്ര​ക്കാ​യ​യ്്ക്ക് ഓ​ഫ് സീ​സ​ണ്‍ വി​ല ഉ​യ​രു​ന്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​മി​ല്ല
Thursday, April 22, 2021 9:37 PM IST
തൊ​ടു​പു​ഴ: മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം നേ​ന്ത്ര​ക്കാ​യ വി​ല​യി​ൽ കു​തി​പ്പ്. കി​ലോ​യ്ക്ക് 45-50 എ​ന്ന നി​ര​ക്കി​ലേ​ക്കാ​ണ് വി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മൊ​ത്ത​വ്യാ​പാ​രി​ക​ൾ ക​ർ​ഷ​ക​രി​ൽ നി​ന്നു ഉ​യ​ർ​ന്ന​വി​ല​യ്ക്ക് നേ​ന്ത്ര​ക്കാ​യ വാ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ഴ​ത്തി​ന് വി​ല കി​ലോ​യ്ക്ക് 55-60 ലേ​ക്ക് എ​ത്തു​ക​യാ​ണ്. സ​മീ​പ​നാ​ളി​ൽ വ​രെ നാ​ലു കി​ലോ​യ്ക്ക് 100 രൂ​പ​യാ​യി​രു​ന്നു വി​ല.​വി​ല​യി​ടി​വു​മൂ​ലം വാ​ഴ​ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി വ​ൻ​സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണു​ണ്ടാ​യ​ത്. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ​വ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രു​ന്നു.

കൃ​ഷി വ​ർ​ധി​ച്ച​തും അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വാ​ഴ​ക്കു​ല​ക​ൾ ധാ​രാ​ള​മാ​യി ഇ​വി​ടേ​ക്ക് എ​ത്തി​യ​തു​മാ​ണ് വി​ല കൂ​പ്പു​കു​ത്താ​ൻ ഇ​ട​യാ​ക്കി​യ​ത്. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ ഉ​ത്പാ​ദ​നം ഏ​റ്റ​വും കു​റ​വു​ള്ള സ​മ​യ​മാ​ണി​ത്. വി​പ​ണി​യി​ൽ നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ നേ​ന്ത്ര​ക്കാ​യ​ക​ൾ എ​ത്തു​ന്ന​ത്. ഇ​താ​ണ് വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. ത​മി​ഴ്നാ​ട്ടി​ലും ഉ​ത്പാ​ദ​നം കു​റ​വാ​ണ്.​ഇ​തു​മൂ​ലം വ​രും ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും വി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

എ​ന്നാ​ൽ ഇ​പ്പോ​ൾ വി​ല ഉ​യ​ർ​ന്നാ​ലും ക​ർ​ഷ​ക​ർ​ക്ക് കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കാ​നി​ട​യി​ല്ല. ഇ​വി​ടെ വി​ള​വെ​ടു​പ്പി​ന് ഇ​നി​യും മാ​സ​ങ്ങ​ളെ​ടു​ക്കും.​ഓ​ണ​ത്തി​ന് സാ​മാ​ന്യം മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​നാ​ണ് കൂ​ടു​ത​ൽ പേ​രും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.​എ​ന്നാ​ൽ ഇ​ത്ത​വ​ണ പ​തി​വി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വേ​ന​ൽ മ​ഴ കൂ​ടു​ത​ലാ​യി ല​ഭി​ച്ച​ത് വാ​ഴ ക​ർ​ഷ​ക​ർ​ക്കു നേ​ട്ട​മാ​യി​ട്ടു​ണ്ട്. ഇ​തു ഉ​ത്പാ​ദ​നം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.