ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ്ര​തി​രോ​ധ​വും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കും
Thursday, April 22, 2021 9:40 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് ജാ​ഗ്ര​താ യോ​ഗം തീ​രു​മാ​നി​ച്ചു.
ന​ഗ​ര​പ​രി​ധി​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ആ​ലോ​ചി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​ക​യും കോ​വി​ഡ് പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ക​യും ചെ​യ്യും.
പ്രാ​ദേ​ശി​ക​മാ​യി വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.​ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.35 വാ​ർ​ഡു​ക​ളി​ലും വാ​ർ​ഡു​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി​ക​ൾ ഞാ​യ​റാ​ഴ്ച​യ്ക്കു​ള​ളി​ൽ വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​തി​ന് വാ​ർ​ഡം​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.​ വീ​ടു​ക​ളി​ലും, ഹാ​ളു​ക​ളി​ലും ന​ട​ത്തി​വ​രു​ന്ന വി​വാ​ഹം ഉ​ൾ​പ്പ​ടെ​യു​ള​ള എ​ല്ലാ ച​ട​ങ്ങു​ക​ളും, യോ​ഗ​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്ന​തി​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും, മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.​
മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും, സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭാസെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ടൗ​ണി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കും. ​ന​ഗ​ര​സ​ഭ ഫ്ര​ണ്ട് ഓ​ഫീ​സ് ഒ​ഴി​കെ മ​റ്റ് സെ​ക്‌ഷനു​ക​ളി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. അ​പേ​ക്ഷ​ക​ൾ വാ​ങ്ങു​ന്ന​തു​ൾ​പ്പ​ടെ എ​ല്ലാസേ​വ​ന​ങ്ങ​ളും ഫ്ര​ണ്ട് ഓ​ഫീ​സി​ൽ നി​ന്നു ല​ഭ്യ​മാ​ക്കും. സ​ർ​ക്കാ​രും ജി​ല്ലാക​ള​ക്ട​റും പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും.
രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.