പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Thursday, April 22, 2021 9:40 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് മാ​സ്ക് ന​ല്കു​ക​യും ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. പീ​രു​മേ​ട് ഡി​വൈ​എ​സ്പി ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​റു​പ​തോ​ളം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചി​ട്ടു​ള്ള​താ​യും രാ​ത്രി​യും പ​ക​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​ട​ക​ളും മാ​ത്ര​മാ​യി​രി​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക.