197 പേ​ർ​ക്കെ​തി​രേ കേ​സ്
Thursday, April 22, 2021 9:40 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണം ശ​ക്തി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 197 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. 3354 പെ​റ്റി കേ​സു​ക​ളാ​ണ് എ​ടു​ത്ത​ത്. 19,226 പേ​രേ താ​ക്കീ​തുന​ൽ​കി വി​ട്ട​യ​ച്ചു. കൂ​ടാ​തെ 1472 വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.
ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ത്യാ​വ​ശ്യ ഡ്യൂ​ട്ടി​ക്ക് ശേ​ഷ​മു​ള്ള മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി, അ​ഡീ​ഷ​ണ​ൽ എ​സ്പി എ​സ്.​ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ഡി​വൈ​എ​സ്പി മാ​രും, എ​സ്എ​ച്ച്ഒ​മാ​രും, 160 എ​സ്ഐ, എ​എ​സ്ഐമാ​രും 750 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ, ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക്ക് ധ​രി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച് വി​വി​ധത​ര​ത്തി​ലു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ നാ​ല് അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും പോ​ലീ​സി​ന്‍റെ​യും മ​റ്റ് വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യും ന​ട​ത്തി വ​രു​ന്നു​ണ്ട്.