ക​ലു​ങ്ക് നി​ർ​മി​ച്ചു; പ​ക്ഷേ ഓ​ട​യ്ക്ക് സ്ലാ​ബി​ല്ല
Wednesday, May 5, 2021 10:04 PM IST
കാ​ഞ്ഞാ​ർ: കാ​ഞ്ഞാ​ർ കൂ​വ​പ്പ​ള്ളി ക​വ​ല​യ്ക്കു സ​മീ​പം സം​സ്ഥാ​ന പാ​ത​യി​ൽ നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നു ക​ലു​ങ്ക് നി​ർ​മി​ച്ചെ​ങ്കി​ലും ഓ​ട​യ്ക്ക് സ്ലാ​ബി​ടാ​ത്ത​തു അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.
റോ​ഡ് ഉ​ള്ളി​ലേ​ക്ക് കു​ഴി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്താ​ണ് വെ​ള്ളം ഒ​ഴു​കു​വാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കി​യ​ത്. ഇ​തു വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ലാ​ണ് ഇ​വി​ടെ ക​ലു​ങ്ക് നി​ർ​മി​ച്ച​ത്. ക​ലു​ങ്കി​നോ​ടു ചേ​ർ​ന്ന് പ​ത്ത​ടി​യോ​ളം താ​ഴ്ച​യു​ള്ള ഓ​ട​യാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ അ​ശ്ര​ദ്ധ​മാ​യി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​രി​കി​ലേ​ക്ക് മാ​റി​യാ​ൽ ഓ​ട​യി​ൽ വീ​ഴും.​നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​യ​പ്പോ​ൾ
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​റ്റൊ​രു അ​പ​ക​ട​കെ​ണി​യാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ത്ത​ടി​യോ​ളം താ​ഴ്ച​യു​ള്ള ഓ​ട​യ്ക്ക് സ്ലാ​ബി​ടാ​ത്ത​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി മാ​റു​ക​യാ​ണ്.
ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.​അ​തി​നാ​ൽ ഓ​ട​യ്ക്ക് സ്ലാ​ബി​ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.