കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ 12-ന് ​ആ​രം​ഭി​ക്കും
Thursday, May 6, 2021 9:46 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം 12-ന് ​പ​ന്ത്ര​ണ്ടി​ന് ആ​രം​ഭി​ക്കും. ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ൽ ത​യാ​റാ​ക്കു​ന്ന സെ​ന്‍റ​റി​ൽ 100 പേ​ർ​ക്ക് കി​ട​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ൽ മൂ​ന്നു​നി​ല​ക​ളി​ലാ​യി 100 കി​ട​ക്ക​ക​ളും മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​ണ് പൂ​ർ​ത്തി​യാ​യി​വ​രു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​തോ​ടെ നി​ല​വി​ലെ ആ​ശു​പ​ത്രി​ക​ൾ പ​ര്യാ​പ്ത​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​ട്ട​പ്പ​ന​യി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്.
ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.
ക​ട്ട​പ്പ​ന​യി​ലേ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ​നി​ന്നും മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ​യും 13 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ എ​ഇ ലി​ജി​ൻ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ന്‍റ​റി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്കു​ള്ള അ​വ​ശ്യ​സാ​ധ​ന​ക​ൾ ക​ട്ട​പ്പ​ന​യി​ലേ വ്യാ​പാ​രി​ക​ളും വ്യ​ക്തി​ക​ളും ന​ൽ​കു​ന്ന​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ജു ച​ക്കും​മൂ​ട്ടി​ൽ, ജാ​ൻ​സി ബേ​ബി, രാ​ജ​ൻ കാ​ലാ​ച്ചി​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.