സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന്
Thursday, May 6, 2021 9:47 PM IST
ചെ​റു​തോ​ണി: മ​റാ​ത്ത സം​വ​ര​ണം റ​ദ്ദു​ചെ​യ്ത സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ സാ​ന്പ​ത്തി​ക / മു​ന്നാ​ക്ക സം​വ​ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ല​ളി​ത് പാ​ന്തേ​ഴ്സ് ജി​ല്ലാ ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സു​പ്രീം കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്‍റെ സു​പ്ര​ധാ​ന വി​ധി സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന​താ​ണ്. സാ​ന്പ​ത്തി​ക സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്, ഇ​ന്ദി​രാ​സാ​ഗി​നി കേ​സ് വി​ധി നി​ല​നി​ൽ​ക്കു​ന്ന​തു​മാ​ണെ​ന്നു​മാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
സം​വ​ര​ണ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡം സാ​മൂ​ഹ്യ​മാ​യ പി​ന്നോ​ക്കാ​വ​സ്ഥ​യും അ​സ​മ​ത്വ​വു​മാ​ണ്. ആ​യ​തി​നാ​ൽ 50 ശ​ത​മാ​നം സാ​മു​ദാ​യി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. കേ​ര​ള സ​ർ​ക്കാ​ർ തി​ടു​ക്ക​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്പ​ത്തി​ക/ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ​നി​ന്നും പി​ൻ​തി​രി​യ​ണ​മെ​ന്ന് യാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പി.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജി നെ​ല്ലാ​നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി.​യു. പൗ​ലോ​സ്, ലീ​ലാ​ദാ​സ്, എം. ​അ​യ്യ​പ്പ​ൻ, വി.​പി. കൃ​ഷ്ണ​ൻ​കു​ട്ടി, ജ​യ​രാ​ജ് ക​രി​ങ്കു​ന്നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.