ഇ​ട​വെ​ട്ടി​യി​ലും ആ​ല​ക്കോ​ടും ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ തു​റ​ന്നു
Thursday, May 6, 2021 9:47 PM IST
തൊ​ടു​പു​ഴ: ദി​വ​സേ​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നെത്തുട​ർ​ന്ന് ഇ​ട​വെ​ട്ടി, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡൊ​മി​സി​ല​റി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ തു​റ​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് പ​ഞ്ചാ​യ​ത്തി​ലും ഡി​സി​സി തു​റ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ജി​ല്ലാ ക​ള​ക്‌ടർ ഉ​ത്ത​ര​വാ​യി.
പ്ര​ത്യ​ക്ഷ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​ത്ത​തും വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യാ​ൻ വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലാ​ത്ത​തു​മാ​യ രോ​ഗി​ക​ളെ​യാ​ണ് ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക.