വൃ​ദ്ധ​ദ​ന്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി
Friday, May 7, 2021 10:16 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ള​ത്ത് വൃ​ദ്ധ​ദ​ന്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ആ​റു പ്ര​തി​ക​ൾ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20-നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ലം കൈ​യേ​റി​യ​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വൃ​ദ്ധ​ദ​ന്പ​തി​ക​ളെ ഒ​രു​സം​ഘം ആ​ളു​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്.
ചേ​ന്പ​ളം പാ​ല​ത്താ​ന​ത്ത് ആ​ന്‍റ​ണി ജോ​സ​ഫ്, ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി, മ​രു​മ​ക​ൾ ടീ​ന എ​ന്നി​വ​രെ​യാ​ണ് പ​തി​ന​ഞ്ചോ​ളം വ​രു​ന്ന അ​ക്ര​മി​സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ ചേ​ന്പ​ളം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ബീ​ഷ്(40), സ​ഹോ​ദ​ര​ൻ സ​ന്തോ​ഷ്(41), ചേ​ന്പ​ളം ക​വു​ന്തി അ​ന്പാ​ട്ട് ജേ​ക്ക​ബ് തോ​മ​സ്(52), ഉ​ടു​ന്പ​ൻ​ചോ​ല ശാ​ന്ത​രു​വി തോ​ട്ടു​ചാ​ലി​ൽ ഷി​ജോ(33), ജി​ജോ(36), ജി​നോ​യി(36) എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. കേ​സി​ൽ ആ​ന്‍റ​ണി​യു​ടെ അ​യ​ൽ​വാ​സി​യാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ജി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.
ക​ന്പി​വ​ടി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ആ​ന്‍റ​ണി​യു​ടെ ത​ല​യ്ക്ക് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു. ഒ​രു പ​ല്ലും ന​ഷ്ട​പ്പെ​ട്ടു. തോ​ളെ​ല്ല്, മൂ​ന്ന് വാ​രി​യെ​ല്ലു​ക​ൾ, മൂ​ക്കി​ന്‍റെ പാ​ലം, ന​ട്ടെ​ല്ല് എ​ന്നി​വ​യ്ക്കും പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു.
സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി എ​സ്പി ക​റു​പ്പ​സാ​മി, ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി ആ​ന്‍റ​ണി​യി​ൽ​നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ളി​ൽ​നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ല്ല. രാ​ഷ്ട്രീ​യ സ്വാ​ധീ​നം​മൂ​ലം പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.
ആ​ന്‍റ​ണി​യു​ടെ വീ​ടി​നു സ​മീ​പ​ത്താ​യു​ള്ള സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് നി​ല​വി​ലു​ണ്ട്. വ​സ്തു പ​ഞ്ചാ​യ​ത്തി​ന്േ‍​റ​താ​ണെ​ന്നും ഇ​ത് തി​രി​കെ​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി നി​ര​വ​ധി​ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സ്ഥ​ലം അ​ള​ന്നി​തി​രി​ച്ച് പ​ഞ്ചാ​യ​ത്തി​നോ​ട് ഏ​റ്റെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
എ​ന്നാ​ൽ ഈ ​വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ആ​ന്‍റ​ണി കേ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. അ​ക്ര​മ​ത്തി​നു​ശേ​ഷം സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി​യ സ്ഥ​ലം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ള​ന്നു​തി​രി​ച്ച് സ​ർ​ക്കാ​ർ​വ​ക സ്ഥ​ല​മെ​ന്ന് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.