കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്ക്
Saturday, May 8, 2021 10:19 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ​യും ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാം​വി​ധ​മാ​ണ് ഹെ​ൽ​പ് ഡ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹെ​ൽ​പ് ഡ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. കൂ​ടാ​തെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കോ​വി​ഡ് ബാ​ധി​ച്ച​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി വാ​ഹ​ന ഗ​താ​ഗ​ത സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ട്ര​ൽ മ​ജി​സ്ട്രേ​റ്റ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ ഉ​ൾ​പെ​ടു​ത്തി​യു​ള്ള ഒ​രു കോ​ർ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഒ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​ക്കു​ള്ളി​ൽ ഭ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ജ​ന​കീ​യ ഹോ​ട്ട​ൽ മു​ഖേ​ന ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. വാ​ർ​ഡു​ക​ൾ​തോ​റും മൂ​ന്നു​പേ​ർ അ​ട​ങ്ങു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി പ​റ​ഞ്ഞു.

അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും കോ​വി​ഡ് കാ​ല​ത്ത് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു.കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​പു​റ​മേ ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​ത്തി​നും പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​യി​രി​ക്കും.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഏ​തു​സ​മ​യ​ത്തും രോ​ഗി​ക​ൾ​ക്ക് ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഹെ​ൽ​പ് ഡ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ നി​ർ​വ​ഹി​ച്ചു.വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി അ​ഞ്ചു മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റു​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ന്ന​ദ്ധ​സേ​ന​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ഹെ​ൽ​പ് ഡ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക.
യോ​ഗ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്.​എ​ൻ. അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. അ​ജി​ത്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഡോ​ണ്‍​ബോ​സ്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​ർ: 6235217001, 7902507002, 9961497003, 9544817004, 6235047005.