ഏ​ല​പ്പാ​റ​യി​ൽ ഇ​ട​ത് - വ​ല​ത് ക​ക്ഷി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം
Monday, May 10, 2021 10:47 PM IST
പീ​രു​മേ​ട്: ഏ​ല​പ്പാ​റ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ർ​ഡ്ത​ല സ​മി​തി രൂ​പീ​ക​രി​ച്ചി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം വ​ന്ന​തി​നു പി​ന്നാ​ലെ ഏ​ല​പ്പാ​റ​യി​ൽ ഇ​ട​തു, വ​ല​തു ക​ക്ഷി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ സ​ജ്ജ​മ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് കി​ട്ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി​ക്ക് കി​ട്ടി​യ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഭ​ര​ണ​ക​ക്ഷി വീ​ഴ്ച വ​രു​ത്തി​യെ​ന്ന പ്ര​ചാ​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി. ഇ​തി​നെ​തി​രെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി. വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ ഇ​ട​തു, വ​ല​തു പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​വും ത​ർ​ക്ക​വും തു​ട​രു​ക​യാ​ണ്.
പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴു വാ​ർ​ഡു​ക​ളി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ​ക്ക് രൂ​പം​ന​ല്കി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി 30 കി​ട​ക്ക​ക​ൾ, 10 ശു​ചി​മു​റി എ​ന്നി​വ​യ​ട​ങ്ങു​ന്ന ഡൊ​മി​സി​ല​റി കോ​വി​ഡ് കെ​യ​ർ കേ​ന്ദ്രം സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ൽ തു​ട​ങ്ങി. ചി​ന്നാ​ർ തോ​ട്ടം ആ​ശു​പ​ത്രി​യി​ൽ അ​റു​പ​ത് കി​ട​ക്ക​ക​ൾ അ​ട​ങ്ങു​ന്ന ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്രം തു​ട​ങ്ങും.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​മി​യോ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​വ​രി​ക​യാ​ണ്. രോ​ഗി​ക​ൾ​ക്ക് ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡ​സ്ക്, ടാ​സ്ക് ഫോ​ഴ്സ് എ​ന്നി​വ സ​ജ്ജ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​നി​ത്യ പ​റ​ഞ്ഞു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യു​ക്ത എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തു​ക​യും ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​ക്ക് കൈ​മാ​റു​ക​യും​ചെ​യ്തു.