ക​രി​ന്പ് കൃ​ഷി​യി​ൽ ത​ല​മു​റ​മാ​റ്റം വി​ജ​യ​ത്തി​ലേ​ക്ക്
Monday, May 10, 2021 10:51 PM IST
മ​റ​യൂ​ർ: പ​തി​റ്റാ​ണ്ടു​ക​ളാ​യി ശീ​ലി​ച്ചും പി​ന്തു​ട​ർ​ന്നും വ​രു​ന്ന ക​രി​ന്പ് കൃ​ഷി​രീ​തി​യി​ൽ ത​ല​മു​റ​മാ​റ്റം പ​രീ​ക്ഷി​ച്ച് കാ​ന്ത​ല്ലൂ​രി​ലെ ക​ർ​ഷ​ക​ർ വി​ജ​യ​ത്തി​ലേ​ക്ക്. യു​ണൈ​റ്റ​ഡ് നേ​ഷ​ൻ ഡ​വ​ല​പ്മെ​ന്‍റ് പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി മ​റ​യൂ​രി​ലെ ക​രി​ന്പ് കൃ​ഷി​രീ​തി​യി​ൽ പ​രീ​ക്ഷി​ച്ച ത​ല​മു​റ​മാ​റ്റം വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​ഞ്ചു​നാ​ട് ഗ്രാ​മ​ത്തി​ലെ കാ​ര​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ൻ​പ​ഴ​ക​ൻ, ജ്ഞാ​ന​മ​ണി, പു​ത്തൂ​ർ പു​ത്ത​ൻ​പ​റ​ന്പി​ൽ വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ കൃ​ഷി​യു​ടെ ഒ​ന്നാം​ഘ​ട്ട​മാ​ണ് വി​ജ​യം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ര​ന്പ​രാ​ഗ​ത​മാ​യി ക​രി​ന്പു​കൃ​ഷി​യി​ൽ ന​ടീ​ൽ വ​സ്തു​വാ​യി ഉ​പ​യോ​ഗി​ക്കൂ​ന്ന​ത് ക​രി​ന്പി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തു​ള്ള ത​ണ്ടാ​ണ്. ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ 30000 മു​ത​ൽ 35000 വ​രെ ക​രി​ന്പി​ൻ ത​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രും. നി​ലം ഒ​രു​ക്കി നീ​ള​ത്തി​ൽ വാ​രം കു​ട്ടി ന​ടു​ന്ന ഈ ​പ്ര​വ​ർ​ത്തി​ക്ക് ചെ​ല​വ് വ​ള​രെ അ​ധി​ക​മാ​ണ്. വെ​ള്ളം കെ​ട്ടി​നി​ർ​ത്തു​ന്പോ​ൾ അ​യ്യാ​യി​രം ത​ണ്ടു​ക​ളെ​ങ്കി​ലും ചീ​ഞ്ഞു​പോ​കൂ​ക​യും ചെ​യ്യും. ക​രി​ന്പ് ക​ർ​ഷ​ക​രൂ​ടെ ഏ​റ്റ​വും ചെ​ല​വേ​റി​യ​തും പ്ര​യാ​സ​ക​ര​വു​മാ​യ ആ​ദ്യ​ഘ​ട്ടം അ​നാ​യാ​സ​മാ​ക്കു​ന്ന കൃ​ഷി​രീ​തി​യാ​ണ് യു​എ​ൻ​ഡി​പി സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ​ത്.

പു​തി​യ കൃ​ഷി​രീ​തി​യി​ൽ ന​ടീ​ൽ വ​സ്തു​മാ​യ ത​ണ്ടി​നു​പ​ക​രം ആ​ന്ധ്ര​യി​ലെ ബെ​ൽ​ഗാം എ​ന്ന സ്ഥ​ല​ത്തു​നി​ന്നും എ​ത്തി​ച്ച ചെ​റി​യ തൈ​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ടി​ഷ്യു ക​ൾ​ച്ച​ർ വാ​ഴ​ക​ൾ​ക്ക് സ​മാ​ന​മാ​യ തൈ​ക​ളാ​ണ് ഈ ​രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച​ത്. ഒ​രേ​ക്ക​റി​ൽ 5000 ചെ​ടി​ക​ൾ മാ​ത്രം മ​തി​യാ​കും. ര​ണ്ട​ടി നീ​ള​ത്തി​ലും നാ​ല​ടി വീ​തി​യി​ലു​മാ​ണ് തൈ​ക​ൾ ന​ടു​ന്ന​ത്. ഒ​രൂ ചെ​ടി​യി​ൽ​നി​ന്നും 16 മു​ക​ള​ങ്ങ​ൾ പൊ​ട്ടി​മു​ള​യ്ക്കും. കൃ​ത്യ​മാ​യ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ ന​ല്ല വ​ണ്ണ​മു​ള്ള ക​രി​ന്പ് ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ കൃ​ഷി​ചെ​ല​വ് കു​റ​യു​ക​യും ഉ​ത്പാ​ദ​നം കൂ​ടു​ക​യും ചെ​യ്യു​മെ​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ന് ഉ​യ​ർ​ന്ന വ​രു​മാ​നം ല​ഭി​ക്കും.

ര​ണ്ടു​മാ​സം മു​ൻ​പാ​ണ് ക​രി​ന്പി​ന്‍റെ തൈ​ക​ൾ എ​ത്തി​ച്ച​ത്. മ​റ​യൂ​രി​ലെ കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട് തൈ​ക​ൾ വ​ള​ർ​ന്നു​കി​ട്ടു​മോ എ​ന്ന​താ​യി​രു​ന്നു​ആ​ശ​ങ്ക. അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യും ന​ല്ല പ​രി​ച​ര​ണ​വും ല​ഭി​ച്ച​തോ​ടെ ന​ട്ട തൈ​ക​ൾ എ​ല്ലാം​ത​ന്നെ ക​രു​ത്തു​റ്റ ചെ​ടി​ക​ളാ​യി മാ​റി. 86032 എ​ന്ന ഇ​ന​ത്തി​ൽ​പെ​ട്ട ക​രി​ന്പി​ന്‍റെ തൈ​ക​ളാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്. രോ​ഗ​ബാ​ധ​യും കീ​ട​ബാ​ധ​യും ഇ​ല്ലാ​തെ ന​ല്ല വി​ള​വും ല​ഭി​ച്ചാ​ൽ ക​രി​ന്പ് കൃ​ഷി​യി​ൽ വി​ജ​യ​ക​ര​മാ​കും.